Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suspended

നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ടം; 19 വ​യ​സു​കാ​ര​ൻ മ​ദ്യ​പി​ച്ച മൂ​ന്ന് ബാ​റു​ക​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​തി​യാ​യ 19 വ​യ​സു​കാ​ര​ൻ മ​ദ്യ​പി​ച്ച മൂ​ന്ന് ബാ​റു​ക​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​ക്സൈ​സ് ക​മ്മീ​ഷ്ണ​ർ സാം​ബ​ശി​വ​റാ​വു​വാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ദ​യ ബാ​ർ ക​ട​വ​ന്ത്ര, മ​ൺ​സൂ​ൺ എം​പ്ര​സ് പാ​ലാ​രി​വ​ട്ടം, ഹോ​ട്ട​ൽ മാ​രി​യ​ട്ട് നെ​ടു​മ്പാ​ശേ​രി ഈ ​ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നാ​ണ് പ്ര​തി സു​ഹൈ​ൽ മ​ദ്യ​പി​ച്ച​ത്. ഈ ​ഹോ​ട്ട​ലു​ക​ളു​ടെ ലൈ​സ​ൻ​സു​ക​ളാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

അ​തേ​സ​മ​യം, കാ​ര്‍ ഓ​ടി​ച്ച സു​ഹൈ​ൽ സ​ജീ​വ് അ​ട​ക്കം നാ​ലു​പ്ര​തി​ക​ളെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് അ​ങ്ക​മാ​ലി കോ​ട​തി ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ആ​ലു​വ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റി​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ന​ട​ത്തി. ക​സ്റ്റ​ഡി ആ​വ​ശ്യ​മി​ല്ലെ​ന്നും അ​നു​വ​ദി​ക്ക​രു​തെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. ഗൂ​ഢാ​ലോ​ച​ന​യൊ​ന്നു​മി​ല്ലാ​ത്ത വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ എ​ന്തി​നാ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ചോ​ദ്യം. അ​പ​ക​ട​ത്തി​ൽ പെ​ട്ട ബൈ​ക്ക് ഓ​വ​ര്‍ ലോ​ഡ് ആ​യി​രു​ന്നു എ​ന്നും, മൂ​ന്നു​പേ​രും ഹെ​ൽ​മ​റ്റ് വ​യ്ക്കാ​തെ യാ​ത്ര ചെ​യ്ത​തും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട് എ​ന്നാ​യി​രു​ന്നു വാ​ദം.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ലു​ള്ള ഭ​വി​ഷ​ത്ത് അ​റി​യാ​ത്ത​വ​ര​ല്ല പ​തി​നെ​ട്ട് ക​ഴി​ഞ്ഞ പ്ര​തി​ക​ളെ​ന്നും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തും തെ​ളി​വെ​ടു​ത്തും കേ​സ് ന​ട​പ​ടി​ക​ൾ പൂ​ര്‍​ത്തി​യാ​ക്കാ​ൻ ക​സ്റ്റ​ഡി അ​നി​വാ​ര്യ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ. ഒ​ടു​വി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ അ​നു​വ​ദി​ച്ചു.

തെ​ളി​വെ​ടു​പ്പ് അ​ട​ക്കം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ര്‍​ത്തി​യാ​ക്കും. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്ച​യാ​ണ് അ​ങ്ക​മാ​ലി കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ക്കു​മെ​ന്നു മ​രി​ച്ച വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. സെ​യ്ൻ ഷ​ബീ​ര്‍ പ​റ​ഞ്ഞു.

 

Kerala

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ജി​എ​സ്ടി ജോ​യി​ന്‍റ് ക​മ്മി​ഷ​ണ​ർ പ്ര​ജ​നി രാ​ജ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു 

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യ ജി​എ​സ്ടി ജോ​യി​ന്‍റ് ക​മ്മി​ഷ​ണ​ർ പ്ര​ജ​നി രാ​ജ​നെ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു. വി​ജി​ല​ൻ​സ് കേ​സെ​ടു​ത്തി​ട്ടും സ​സ്പെ​ൻ​ഡ് ചെ​യ്യാ​ത്ത​തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണു സ​ർ​ക്കാ​ർ ന​ട​പ​ടി. വി​ജി​ല​ൻ​സ് വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ ശേ​ഷ​വും ഇ​വ​ർ മൂ​ന്ന് ദി​വ​സം ഓ​ഫി​സി​ൽ എ​ത്തി​യി​രു​ന്നു.

പ്ര​ജ​നി രാ​ജ​ൻ സ​ർ​വീ​സി​ൽ തു​ട​രു​ന്ന​ത് തെ​ളി​വ് ന​ശി​പ്പി​ക്കാ​നും അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്താ​നും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും കാ​ര​ണ​മാ​കു​മെ​ന്നും ഇ​തു വി​ല​യി​രു​ത്തി​യാ​ണ് ന​ട​പ​ടി​യെ​ന്നും ഉ​ത്ത​ര​വി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. പ്ര​ജ​നി​യു​ടെ കൊ​ച്ചി തേ​വ​ര​യി​ലെ ഓ​ഫി​സി​ലും പ​ച്ചാ​ള​ത്തെ വ​സ​തി​യി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 14.10 ല​ക്ഷം രൂ​പ​യും 788 യു​എ​സ് ഡോ​ള​റും ഒ​രു പ​വ​ൻ വീ​തം തൂ​ക്ക​മു​ള്ള നാ​ല് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും 190 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വി​ജി​ല​ൻ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

International

ഇ​സ്ര​യേ​ൽ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ഫ്ലൈ ​ദു​ബാ​യ് എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ

ദു​ബാ​യ്: ദു​ബാ​യി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ ഫ്ലൈ​ദു​ബാ​യ് വി​മാ​ന​ത്തി​ലു​ണ്ടാ​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യും തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഇ​സ്ര​യേ​ലി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​ല്ലാ വി​മാ​ന സ​ർ​വീ​സു​ക​ളും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി ഫ്ലൈ​ദു​ബാ​യ് പ്ര​ഖ്യാ​പി​ച്ചു. ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​യാ​ണ് ഈ ​ന​ട​പ​ടി.

ദു​ബാ​യി​ൽ നി​ന്ന് ബെ​ൻ ഗു​രി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​ഫ്.​ഇ​സെ​ഡ് 1073 ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​ന​മാ​ണ് കോ​ക്ക്പി​റ്റി​ലെ പൈ​ല​റ്റു​മാ​ർ ത​മ്മി​ലു​ള്ള ക​യ്യാ​ങ്ക​ളി​യെ തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്കി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പൈ​ല​റ്റു​മാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ വി​മാ​നം പെ​ട്ടെ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് അ​ടി താ​ഴ്ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് എ​മ​ർ​ജ​ൻ​സി കോ​ഡു​ക​ൾ ന​ൽ​കു​ക​യും സൗ​ദി അ​റേ​ബ്യ​യി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Kerala

വ്യാ​ജ ഒ​പ്പി​ട്ട് വി​ധ​വാ പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്തു; സി​പി​എം നേ​താ​വാ​യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

മ​ല​പ്പു​റം: വി​ധ​വാ പെ​ൻ​ഷ​ൻ തു​ക വ്യാ​ജ ഒ​പ്പി​ട്ട് കൈ​പ്പ​റ്റി​യെ​ന്ന പ​രാ​തി​യി​ൽ സി​പി​എം നേ​താ​വാ​യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ. പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ മൂ​ർ​ക്ക​നാ​ട് ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ നൗ​ഫ​ലി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സി​പി​എം മ​ങ്ക​ട ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ നേ​താ​വു​മാ​ണ് നൗ​ഫ​ൽ.

പ​ത്ത് മാ​സ​ത്തെ പെ​ൻ​ഷ​ൻ തു​ക​യാ​യ 20,000 രൂ​പ​യാ​ണ് നൗ​ഫ​ൽ ത​ട്ടി​യെ​ടു​ത്ത​ത്. പെ​ൻ​ഷ​ൻ തു​ക ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ട​മ്മ ബാ​ങ്കി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യു​ന്ന​ത്. ബാ​ങ്ക് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നൗ​ഫ​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ബാ​ങ്ക് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം ഇ​യാ​ളെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി സി​പി​എം നേ​തൃ​ത്വം അ​റി​യി​ച്ചു. ത​ട്ടി​പ്പി​നി​ര​യാ​യ വീ​ട്ട​മ്മ പൊ​ലി​സി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബാ​ങ്ക് ജീ​വ​ന​ക്കാ​ർ വ​ഴി പെ​ൻ​ഷ​ൻ വി​ത​ര​ണം നി​ർ​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ സി​പി​എം ന​ട​ത്തി​യ സ​മ​ര​ത്തി​ന് നൗ​ഫ​ൽ നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.

Kerala

വിദ്യാർഥിനിയെ അപമാനിച്ച സംഭവം: പ്രിയദർശിനി ബസ് കണ്ടക്ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പറവൂരിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച സംഭവത്തിൽ കണ്ടക്ടറെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. യാത്രാമധ്യേ സൗജന്യ യാത്രാ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് നടപടി.

കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി സിഎംഡിയുടെ നിർദേശപ്രകാരമാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ പ്രിയദർശിനി ബസിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് കണ്ടക്ടർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിനിയുടെ കുടുംബം പറവൂർ പൊലിസിൽ പരാതി നൽകിയിരുന്നു.

പൊലിസിൽ നൽകിയ പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് കെഎസ്ആർടിസി അധികൃതർ സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചത്.

Kerala

സ്പോ​ർ​ട്സ് കി​റ്റ് വാ​ങ്ങ​ലി​ലും വി​ത​ര​ണ​ത്തി​ലും വീ​ഴ്ച; ര​ണ്ടു സീ​നി​യ​ർ ക്ല​ർ​ക്കു​മാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലി​​​ൽ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള സ്പോ​​​ർ​​​ട്സ് കി​​​റ്റ് വാ​​​ങ്ങു​​​ന്ന​​​തി​​​നും അ​​​ത് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ലും ഗു​​​രു​​​ത​​​ര വീ​​​ഴ്ച വ​​​രു​​​ത്തി​​​യ ര​​​ണ്ടു സീ​​​നി​​​യ​​​ർ ക്ല​​​ർ​​​ക്കു​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

സീ​​​നി​​​യ​​​ർ ക്ല​​​ർ​​​ക്കു​​​മാ​​​രാ​​​യ നി​​​തി​​​ൻ റോ​​​യി, ടി.​​​എ​​​സ്. അ​​​രു​​​ണ്‍ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ ന​​​ട​​​ന്ന ദ​​​ക്ഷി​​​ണമേ​​​ഖ​​​ലാ ജൂ​​​ണി​​​യ​​​ർ അ​​​ത്‌​​​ല​​​റ്റി​​​ക് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട കേ​​​ര​​​ള താ​​​ര​​​ങ്ങ​​​ൾ​​​ക്കു കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് ജ​​​ഴ്സി​​​യും ട്രാ​​​ക്ക് സ്യൂ​​​ട്ടും വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ത്ത​​​താ​​ണു ന​​​ട​​​പ​​​ടി​​​ക്കു കാ​​​ര​​​ണ​​​മാ​​​യ​​​ത്.

മ​​​ത്സ​​​ര​​​ത്തി​​​നി​​​റ​​​ങ്ങേ​​​ണ്ട താ​​​ര​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​കൂ​​​റാ​​​യി സ്പോ​​​ർ​​​ട്സ് കി​​​റ്റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കാ​​​യി​​​കമ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ് ഈ ​​​മാ​​​സം ഒ​​​ന്നി​​​നു ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​ത് പാ​​​ലി​​​ച്ചി​​​ല്ല. മ​​​ത്സ​​​രത്തലേ​​​ന്നും കി​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ത്‌​​​ല​​​റ്റു​​​ക​​​ളും പ​​​രി​​​ശീ​​​ല​​​ക​​​രും ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​രു​​​വ​​​ർ​​​ക്കും ​എ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി.

Kerala

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ക്സ്റേ മാ​റി ന​ൽ​കി​യ സം​ഭ​വം; താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

 

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ക്സ്റേ മാ​റി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ. റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സൂ​പ്ര​ണ്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. എ​ക്സ്റേ മാ​റി ന​ൽ​കി​യി​ട്ടും അ​ത് മ​ന​സി​ലാ​കാ​തെ ചി​കി​ത്സി​ച്ച പ​ൾ​മ​നോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​ക്കും താ​ക്കീ​ത് ന​ൽ​കി. 16 കാ​രി​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള 88 കാ​രി​യു​ടെ എ​ക്സ്റേ ആ​ണ് മാ​റി ന​ൽ​കി​യ​ത്.

ശ്വാ​സ​ത​ട​സ​വു​മാ​യി ചി​കി​ത്സ​യ്ക്കെ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് ഡോ​ക്ട​റാ​ണ് എ​ക്സ്റേ​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് പെ​ൺ​കു​ട്ടി റേ​ഡി​യോ​ള​ജി വ​കു​പ്പി​ലെ​ത്തി എ​ക്സ്റേ​യെ​ടു​ത്തു. എ​ന്നാ​ൽ റേ​ഡി​യോ​ള​ജി വ​കു​പ്പി​ൽ നി​ന്ന്, ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള 88-കാ​രി​യു​ടെ എ​ക്സ്റേ​യാ​ണ് ന​ൽ​കി​യ​ത്. ഈ ​എ​ക്സ്റേ​യു​മാ​യി പെ​ൺ​കു​ട്ടി വീ​ണ്ടും ഡോ​ക്ട​റെ ക​ണ്ടു.

എ​ക്സ്റേ പ​രി​ശോ​ധി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ ന​ട്ടെ​ല്ലി​ന് വ​ള​വു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഡോ​ക്ട​ർ മ​രു​ന്നു കു​റി​ച്ച് ന​ൽ​കി. തു​ട​ർ ചി​കി​ത്സ​യ്ക്ക് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് എ​ക്സ്റേ മാ​റി​പ്പോ​യ കാ​ര്യം മ​ന​സി​ലാ​യ​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ എ​ക്സ്റേ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രോ​ഗി​യു​ടെ പ്രാ​യ​വും കൊ​ണ്ടു​വ​ന്ന എ​ക്സ്റേ​യി​ലെ പൊ​രു​ത്തേ​ക്കേ​ടു​ക​ളും വ്യ​ക്ത​മാ​യ​ത്.

ഇ​തോ​ടെ പെ​ൺ​കു​ട്ടി​യും മാ​താ​പി​താ​ക്ക​ളും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ​ത്തി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ക്സ്റേ മാ​റി​ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ ​മു​ര​ളീ​ധ​ര​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​നാ​ണ് മ​ന്ത്രി ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ക്സ്റേ വി​ത​ര​ണം ചെ​യ്യു​ന്ന കൗ​ണ്ട​റി​ലാ​ണ് പി​ഴ​വ് സം​ഭ​വി​ച്ച​തെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ന് സൂ​പ്ര​ണ്ട് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Kerala

സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്; തൊ​ഴി​ൽ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് തൊ​ഴി​ൽ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ കെ.​ശ്രീ​ലാ​ലി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കേ​ര​ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കൂ​ടി​യാ​ണ് ശ്രീ​ലാ​ൽ.

ക്ഷേ​മ​നി​ധി ബോ​ർ​ഡ് സി​ഇ​ഒ ആ​യി​രി​ക്കെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മൊ​ബൈ​ൽ ഫോ​ണു​ക​ൾ വാ​ങ്ങി​യ​തി​ലും യാ​ത്രാ​ബ​ത്ത​യും മ​റ്റ് ചെ​ല​വു​ക​ളും അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ​തി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​യി​ൽ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ.

Kerala

കോ​ന്നി​യി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ സം​ഭ​വം; സി​പി​ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കോ​ന്നി​യി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി. ത​ണ്ണി​ത്തോ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ പ്ര​വീ​ൺ​കു​മാ​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​വീ​ൺ​കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് കോ​ന്നി കൊ​ന്ന​പ്പാ​റ​യി​ൽ പ്ര​വീ​ൺ​കു​മാ​ർ മ​ദ്യ​പി​ച്ച് ഓ​ടി​ച്ച ബൈ​ക്ക് നി​ർ​ത്തി​യി​ട്ടി​രു​ന്ന ആം​ബു​ല​ൻ​സി​ൽ ഇ​ടി​ച്ചു ക​യ​റി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് പ്ര​വീ​ൺ​കു​മാ​റി​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച് പൊ​ലി​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

National

എസ്ഐയുടെ തൊഴിയേറ്റ് ഗർഭിണി മരിച്ചു; ആറു പൊലിസുകാർക്കു സസ്പെൻഷൻ

ഫി​​​റോ​​​സാ​​​ബാ​​​ദ്: മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ആ​​​ളെ പി​​​ടി​​​കൂ​​​ടാ​​​നെ​​​ത്തി​​​യ എ​​​സ്ഐ​​​യു​​​ടെ തൊ​​​ഴി​​​യേ​​​റ്റ് ഗ​​​ർ​​​ഭി​​​ണി മ​​​രി​​​ച്ചു. യു​​​പി​​​യി​​​ലെ ഷി​​​കോ​​​ഹാ​​​ബാ​​​ദ് മേ​​​ഖ​​​ല​​​യി​​​ലാ​​​ണു സം​​​ഭ​​​വം.

ര​​​ണ്ട് എ​​​സ്ഐ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റു പൊലിസു​​​കാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. ദ​​​ളി​​​ത് യു​​​വ​​​തി അ​​​ഞ്ജ​​​ലി (28) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വ് ഗൗ​​​ര​​​വി​​​നെ (32) തേ​​​ടി​​​യാ​​​ണു പൊലി സെ​​​ത്തി​​​യ​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി 11.45നാ​​​ണു സം​​​ഭ​​​വം. ത​​​ന്‍റെ ഭ​​​ർ​​​ത്താ​​​വി​​​നെ കൊ​​​ണ്ടു​​​പോ​​​ക​​​രു​​​തെ​​​ന്നു കെ​​​ഞ്ചി​​​യ അ​​​ഞ്ജ​​​ലി​​​യു​​​ടെ വ​​​യ​​​റി​​​ന് എ​​​സ്ഐ ധ​​​രം​​​പാ​​​ൽ സിം​​​ഗ് തൊ​​​ഴി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് യു​​​വ​​​തി അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി. അ​​​ഞ്ജ​​​ലി​​​യു​​​ടെ നി​​​ല വ​​​ഷ​​​ളാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഷി​​​കോ​​​ഹാ​​​ബാ​​​ദി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ അ​​​ഞ്ജ​​​ലി ആ​​​ൺ​​​കു​​​ഞ്ഞി​​​നു ജ​​​ന്മം ന​​​ല്കി. പ്ര​​​സ​​​വ​​​ശേ​​​ഷം അ​​​ഞ്ജ​​​ലി​​​യു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യി. തു​​​ട​​​ർ​​​ന്ന് ഫി​​​റോ​​​സാ​​​ബാ​​​ദി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. അ​​​ഞ്ജ​​​ലി​​​യു​​​ടെ കു​​​ഞ്ഞും ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്.സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

National

എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ സസ്‌പെൻഡ് ചെയ്തു

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ഷ​ത് ത്രി​പാ​ഠി​യെ​ന്ന വി​ദ്യാ​ർ​ഥി​ക്ക് കാ​ര​ണംകാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ ഗ്രേ​റ്റ​ർ നോ​യി​ഡ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു.

വി​ദ്യാ​ർ​ഥി​യു​ടെ ഹ​ർ​ജി ഇ​ന്ന​ലെ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്.
സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ബി​എ​ൻ​എ​സ് സെ​ക‌്ഷ​ൻ 130 പ്ര​കാ​ര​മാ​ണ് മ​ജി​സ്ട്രേ​റ്റ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

എ​ന്നാ​ൽ, ന​ട​പ​ടി വി​ല​ക്കി​ക്കൊ​ണ്ടു​ള്ള സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​യി​രു​ന്നു മ​ജി​സ്ട്രേ​റ്റി​ന്‍റെ നീ​ക്കം.

Kerala

പൂക്കോട് തടാകം മോടി പിടിപ്പിക്കൽ ക്രമക്കേട്: ഡെപ്യൂട്ടി രജിസ്ട്രാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: വയനാട് ജില്ലയിലെ പൂക്കോട് തടാകം മോടിപിടിപ്പിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് രജിസ്റ്റർ ചെയ്ത വിജിലൻസ് കേസിൽ പ്രതിയായി ഉൾപ്പെട്ടിരിക്കുന്ന എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാർ ബി. ആനന്ദിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

വിജിലൻസ് കേസിൽ ഒന്നാം പ്രതിയായി ബി. ആനന്ദ് ഉൾപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ് ശിപാർശയിന്മേൽ നടപടി സ്വീകരിക്കണമെന്നും സർക്കാർ സർവകലാശാലയെ അറിയിച്ചിരുന്നു. കേസിനാസ്പദമായ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്ത സമയത്ത് ആനന്ദ് ഡിടിപിസി വയനാട് മെമ്പർ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
 
അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുള്ളതിനാൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് വകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നു.  ഇതിന്‍റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി സ്വീകരിക്കാൻ സർക്കാർ സർവകലാശാലയ്ക്ക് നിർദേശം നൽകിയത്.

കൂടാതെ, സർവകലാശാലയിലെ പരീക്ഷ വിഭാഗത്തിലെ ഡെപ്യൂട്ടി രജിസ്ട്രാർ എന്ന ഉയർന്ന പദവി അത്യന്തം ഗൗരവമേറിയതും രഹസ്യസ്വഭാവമുള്ളതുമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നായതിനാൽ വിജിലൻസ് കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ ഇത്തരം പദവികളിൽ തുടരുന്നത് സർവകലാശാലയുടെ വിശ്വാസ്യതയ്ക്കും സുതാര്യതയ്ക്കും തടസമാകുമെന്നതിനാലും അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ ഭരണപരമായ ഉയർന്ന തസ്തികയിൽ തുടരുന്നത് പൊതുതാല്പര്യത്തിന് വിരുദ്ധമായതിനാലും ആണ് സസ്‌പെൻഷൻ നടപടിയെന്ന് സർവകലാശാല ഉത്തരവിൽ പറയുന്നു.
 
മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ വിജിലൻസ് കേസിലെ അന്വേഷണം പൂർത്തിയാകുന്നതുവരെയോ സസ്‌പെൻഷൻ തുടരും.

National

തെ​ലു​ങ്കാ​ന നി​യ​മ​സ​ഭ​യി​ല്‍ 22 ബി​ആ​ര്‍​എ​സ് എം​എ​ല്‍​എ​മാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: സ​​​​ഭാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് തെ​​​​ലു​​​​ങ്കാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ 22 ബി​​​​ആ​​​​ര്‍​എ​​​​സ് എം​​​​എ​​​​ല്‍​എ​​​​മാ​​​​രെ മ​​​​ണ്‍​സൂ​​​​ണ്‍ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ശേ​​​​ഷി​​​​ക്കു​​​​ന്ന ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് സ​​​​സ്പെ​​​​ന്‍​ഡ് ചെ​​​​യ്തു.

സ​​​​ഭ ചേ​​​​ര്‍​ന്ന​​​​യു​​​​ട​​​​ന്‍ ബി​​​​ആ​​​​ര്‍​എ​​​​സ് അം​​​​ഗ​​​​ങ്ങ​​​​ള്‍ ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി മു​​​​ദ്രാ​​​​വാ​​​​ക്യം മുഴക്കി.

അം​​​ഗ​​​ങ്ങ​​​ളോ​​​ട് സ്പീ​​​​ക്ക​​​​ര്‍ ഗ​​​​ദ്ദം പ്ര​​​​സാ​​​​ദ് കു​​​​മാ​​​​ര്‍, ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​ല്ലു ഭ​​​​ട്ടി വി​​​​ക്ര​​​​മാ​​​​ര്‍​ക്ക, നി​​​​യ​​​​മ​​​​കാ​​​​ര്യ മ​​​​ന്ത്രി ഡി. ​​​​ശ്രീ​​​​ധ​​​​ര്‍ ബാ​​​​ബു എ​​​​ന്നി​​​​വ​​​​ര്‍ സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും വ​​​​ഴ​​​​ങ്ങി​​​​യി​​​​ല്ല. തു​​​​ട​​​​ര്‍​ന്ന് സ്പീ​​​​ക്ക​​​​ര്‍ ബി​​​​ആ​​​​ര്‍​എ​​​​സ് അം​​​​ഗ​​​​ങ്ങ​​​​ളെ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ശേ​​​​ഷി​​​​ക്കു​​​​ന്ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ലേ​​​​ക്ക് സ​​​​സ്പെ​​​​ന്‍​ഡ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

ഗി​ഫ്റ്റ്കാ​ര്‍​ഡു​ക​ളു​ടെ മ​റ​വി​ല്‍ പ​ഞ്ച​സാ​രകൈ​മാ​റ്റം: ഏ​ഴു ജീ​വ​ന​ക്കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സ​​​പ്ലൈ​​​കോ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഗി​​​ഫ്റ്റ് കാ​​​ര്‍​ഡു​​​ക​​​ള്‍ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത് സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​ക്കു പ​​​ഞ്ച​​​സാ​​​ര കൈ​​​മാ​​​റി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ഏ​​​ഴു ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കു​​കൂ​​​ടി സ​​​സ്‌​​​പെ​​​ന്‍​ഷ​​​ന്‍. ​​​മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബി​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു ന​​​ട​​​പ​​​ടി. കീ​​​ര്‍​ത്തി നി​​​ര്‍​മ്മ​​​ല്‍ എ​​​ന്ന ക​​​മ്പ​​​നി​​​ക്കാ​​​ണു പെ​​​രു​​​മ്പാ​​​വൂ​​​ര്‍ ഡി​​​പ്പോ​​​യി​​​ല്‍നി​​​ന്ന് സ​​​ബ്‌​​​സി​​​ഡി​​​യി​​​ത​​​ര പ​​​ഞ്ച​​​സാ​​​ര കൈ​​​മാ​​​റി​​​യ​​​ത്. പെ​​​രു​​​മ്പാ​​​വൂ​​​ര്‍ ഡി​​​പ്പോ​​​യി​​​ലെ മാ​​​വേ​​​ലി ക​​​സ്റ്റോ​​​ഡി​​​യ​​​ന്‍ ര​​​ജീ​​​ഷ് ര​​​വീ​​​ന്ദ്ര​​​നെ നേ​​​ര​​​ത്തേ സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തി​​​രു​​​ന്നു.

സ​​​പ്ലൈ​​​കോ ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ലെ ഡെ​​​പ്യുട്ടി മാ​​​നേ​​​ജ​​​ര്‍ സ​​​ജീ​​​വ് പോ​​​ള്‍, അ​​​റ​​​ക്ക​​​പ്പ​​​ടി മാ​​​വേ​​​ലി സ്റ്റോ​​​ര്‍ ഔ​​​ട്ട്‌​​​ലെ​​​റ്റ് ഇ​​​ന്‍ ചാ​​​ര്‍​ജ് അ​​​ഞ്ജു വി​​​ജ​​​യ​​​ന്‍, തു​​​റ​​​വൂ​​​ര്‍ മാ​​​വേ​​​ലി സ്റ്റോ​​​ര്‍ ഔ​​​ട്ട്‌​​​ലെ​​​റ്റ് ഇ​​​ന്‍ ചാ​​​ര്‍​ജ് എ.എ​​​സ്.​​​ സ​​​ന്ധ്യ, പാ​​​ലി​​​ശേ​​​രി മാ​​​വേ​​​ലി സ്റ്റോ​​​റി​​​ലെ എം. ​​​ആ​​​ര്‍.​​​ ദി​​​വ്യ, പോ​​​ഞ്ഞാ​​​ശേ​​​രി വി​​​ല്പ​​​ന​​​ശാ​​​ല​​​യി​​​ലെ എ​​​സ്. സൗ​​​മി​​​നി, ക​​​റു​​​കു​​​റ്റി മാ​​​വേ​​​ലി സ്റ്റോ​​​റി​​​ലെ മ​​​ഞ്ജു ആ​​​ന്‍റ​​​ണി, ശ്രീ​​​മൂ​​​ല​​​ന​​​ഗ​​​രം മാ​​​വേ​​​ലി സ്റ്റോ​​​റി​​​ലെ ബേ​​​സി​​​ല്‍ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​വി​​​ധേ​​​യ​​​മാ​​​യി സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്ത​​​ത്.

സ​​​പ്ലൈ​​​കോ​​​യു​​​ടെ ഓ​​​ണം ഗി​​​ഫ്റ്റ് കാ​​​ര്‍​ഡ് പ​​​ദ്ധ​​​തി പ്ര​​​കാ​​​രം സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​യാ​​​യ കീ​​​ര്‍​ത്തി നി​​​ര്‍​മ​​​ലി​​​ന് ആ​​​യി​​​രം രൂ​​​പ​​​യു​​​ടെ 1,000 കൂ​​​പ്പ​​​ണു​​​ക​​​ള്‍ ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഈ ​​​കൂ​​​പ്പ​​​ണു​​​ക​​​ളു​​​ടെ മു​​​ഴു​​​വ​​​ന്‍ തു​​​ക​​​യ്ക്കും സ​​​ബ്‌​​​സി​​​ഡി​​​യി​​​ത​​​ര പ​​​ഞ്ച​​​സാ​​​ര മാ​​​ത്രം ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​യി മാ​​​വേ​​​ലി ക​​​സ്റ്റോ​​​ഡി​​​യ​​​ന്‍ ര​​​ജീ​​​ഷ് ര​​​വീ​​​ന്ദ്ര​​​ന്‍ ഡി​​​പ്പോ​​​യി​​​ല്‍നി​​​ന്നു തു​​​റ​​​വൂ​​​ര്‍, പാ​​​ലി​​​ശേ​​​രി, ക​​​റു​​​കു​​​റ്റി, ശ്രീ​​​മൂ​​​ല​​​ന​​​ഗ​​​രം, പോ​​​ഞ്ഞാ​​​ശേ​​​രി, അ​​​റ​​​ക്ക​​​പ്പ​​​ടി എ​​​ന്നീ സ​​​പ്ലൈ​​​കോ വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കു പ​​​ഞ്ച​​​സാ​​​ര ഇ​​​ഷ്യൂ ചെ​​​യ്യു​​​ക​​​യും തു​​​ട​​​ര്‍​ന്ന് ഈ ​​​ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളി​​​ല്‍നി​​​ന്നു പ​​​ഞ്ച​​​സാ​​​ര ബി​​​ല്ല​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ല്‍, ബി​​​ല്ല​​​ടി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ പ​​​ഞ്ച​​​സാ​​​ര ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു കൈ​​​മാ​​​റി​​​യ​​​താ​​​യി രേ​​​ഖ​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണു കാ​​​ണി​​​ച്ച​​​ത്.

യ​​​ഥാ​​​ര്‍​ഥ സ്റ്റോ​​​ക്ക് ഡി​​​പ്പോ​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ച​​​താ​​​യും സ​​​പ്ലൈ​​​കോ വി​​​ജി​​​ല​​​ന്‍​സ് ഓ​​​ഫീ​​​സ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. വി​​​പ​​​ണി​​​യി​​​ല്‍ പ​​​ഞ്ച​​​സാ​​​ര വി​​​ല​​​യി​​​ല്‍ വ​​​ലി​​​യ വ്യ​​​ത്യാ​​​സ​​​മു​​​ള്ള സ​​​മ​​​യ​​​ത്ത് സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​ക്ക് വ​​​ന്‍​തോ​​​തി​​​ല്‍ പ​​​ഞ്ച​​​സാ​​​ര വി​​​ല്‍​പ​​​ന ന​​​ട​​​ത്തി​​​യ​​​തി​​​നും സ്റ്റോ​​​ക്ക് ക്ര​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്ത​​​തി​​​നു​​​മാ​​​ണു വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്ത​​​ത്.

പ​​​ഞ്ച​​​സാ​​​ര​​​യ്ക്കു വി​​​പ​​​ണി​​​യി​​​ല്‍ വ​​​ലി​​​യ വി​​​ലവ്യ​​​ത്യാ​​​സം ഉ​​​ള്ള​​​പ്പോ​​​ള്‍ വ​​​ന്‍​തോ​​​തി​​​ല്‍ സ്റ്റോ​​​ക്ക് കൈ​​​മാ​​​റ്റം ചെ​​​യ്യാ​​​ന്‍ കീ​​​ഴ്ജീ​​​വ​​​ന​​​ക്കാ​​​രെ പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യും ഇ​​​തെ​​​ല്ലാം സ​​​പ്ലൈ​​​കോ കേ​​​ന്ദ്ര കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലെ മേ​​​ലു​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​റി​​​വോ​​​ടെ​​​യാ​​​ണെ​​​ന്ന തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശം കൈ​​​മാ​​​റു​​​ക​​​യും ചെ​​​യ്ത​​​തി​​​നാ​​​ലാ​​​ണു ഡെ​​​പ്യുട്ടി മാ​​​നേ​​​ജ​​​രാ​​​യ സ​​​ജീ​​​വ് പോ​​​ളി​​​നെ അ​​​ന്വേ​​​ഷ​​​ണവി​​​ധേ​​​യ​​​മാ​​​യി സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്ത​​​തെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

Kerala

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ്; പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

ഇ​ടു​ക്കി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഷെ​യ​ര്‍ ചെ​യ്ത സം​ഭ​വ​ത്തി​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ലെ ക്രൈം​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത സ​ലീ​മി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

സ​ജി​ത സ​ലീ​മി​നെ​തി​രെ യു​വ​മോ​ര്‍​ച്ച പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സി​ജെ​പി സ​മ​ര​ത്തെ പി​ന്തു​ണ​ച്ചെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.

ഇ​ടു​ക്കി ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് ഐ​ജി​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

കസ്റ്റഡി മർദനത്തിൽ എ​​​സ്ഐ ഉ​​​ൾ​​​പ്പെടെ നാ​​​ലുപേ​​​ർ​​​ക്ക് സ​​​സ്പെ​​​ൻ​​​ഷ​​​ൻ

കാ​​​ല​​​ടി: കാ​​​ല​​​ടി പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ടാ​​​ക്സി ഡ്രൈ​​​വ​​​റെ സ്റ്റേ​​​ഷ​​​നി​​​ൽ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ എ​​​സ്ഐ ഉ​​​ൾ​​​പ്പ​​​ടെ നാ​​​ലു പൊ​​​ലി​​​സു​​​കാ​​​ർ​​​ക്ക് സ​​​സ്പെ​​​ൻ​​​ഷ​​​ൻ. എ​​​സ്ഐ അ​​​ജ്മ​​​ൽ, പൊ​​​ലി​​​സു​​​കാ​​​രാ​​​യ ധ​​​നേ​​​ഷ്, ര​​​ജി​​​ത്, നി​​​സാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണു റേ​​​ഞ്ച് ഡി​​​ഐ​​​ജി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​ത്.

ശ്രീ​​​മൂ​​​ല​​​ന​​​ഗ​​​ര​​​ത്ത് താ​​​മ​​​സി​​​ക്കു​​​ന്ന ടാ​​​ക്സി ഡ്രൈ​​​വ​​​ർ സു​​​ജി​​​ത് ജ​​​യ​​​ന്‍റെ പ​​​രാ​​​തി​​​പ്ര​​​കാ​​​രം ജി​​​ല്ലാ പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഡി​​​ഐ​​​ജി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

അ​​​ടി​​​പി​​​ടി​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ചോ​​​ദ്യം ചെ​​​യ്യാ​​​നെ​​​ന്ന പേ​​​രി​​​ൽ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ചെ​​​ന്നാ​​​ണ് സു​​​ജി​​​ത്തി​​​ന്‍റെ പ​​​രാ​​​തി.

കാ​​​മ​​​റ​​​യി​​​ല്ലാ​​​ത്ത മു​​​റി​​​യി​​​ൽ കൊ​​​ണ്ടു​​​പോ​​​യി ജ​​​ന​​​നേ​​​ന്ദ്രി​​​യ​​​ത്തി​​​ൽ അ​​​ടി​​​ക്കു​​​ക​​​യും അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും ചെ​​​യ്ത​​​താ​​​യി സു​​​ജി​​​ത്തി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലു​​​ണ്ട്. സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യും പൊ​​​ലി​​​സു​​​കാ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച​​​യു​​​ണ്ടാ​​​യെ​​​ന്ന് ക​​​ണ്ടെ​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

National

ത​ട​വു​കാ​ര​ന്‍റെ വെ​ടി​യേ​റ്റ് ജ​യി​ൽ ഗാ​ർ​ഡി​നു ഗു​രു​ത​ര പ​രി​ക്ക്; സൂ​പ്ര​ണ്ടി​ന് സ​സ്പെ​ൻ​ഷ​ൻ

റാ​യ്‌‌‌‌‌സ​ൻ: മ​ധ്യ​പ്ര​ദേ​ശി​ലെ റാ​യ്സ​ൻ ജി​ല്ലാ ജ​യി​ലി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ത​ട​വു​കാ​ര​ൻ ഗാ​ർ​ഡി​നു നേ​രെ വെ​ടി​യു​തി​ർ​ത്തു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഗാ​ർ​ഡ് ദി​ഗ്വി​ജ​യ് സിം​ഗ് തോ​മ​റി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഭോ​പ്പാ​ലി​ലെ എ​യിം​സി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് ആ​ർ.​കെ. ചൗ​രെ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​യി​ലി​നു​ള്ളി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന നി​ലേ​ഷ് സിം​ഗ് പ​ഴ​ങ്ങ​ൾ നി​റ​ച്ച കു​ട്ട​യു​മാ​യി ജ​യി​ലി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലെ​ത്തി. ക​വാ​ടം തു​റ​ക്ക​ണ​മെ​ന്ന് ഗാ​ർ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തോ​മ​ർ വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് കു​ട്ട​യി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന നാ​ട​ൻ തോ​ക്കെ​ടു​ത്ത് നി​ലേ​ഷ് സിം​ഗ് ഗാ​ർ​ഡി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ജ​യി​ൽ സൂ​പ്ര​ണ്ട് ചൗ​രെ​യും മ​റ്റ് ജ​യി​ൽ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​യി​ലി​നു​ള്ളി​ൽ അ​ന​ധി​കൃ​ത ആ​യു​ധം എ​ങ്ങ​നെ എ​ത്തി​യെ​ന്നും ഇ​തി​ന് ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യ​മു​ണ്ടാ​യി​രു​ന്നോ​യെ​ന്നും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​യി​ലി​നു​ള്ളി​ൽ എ​ത്തി​ച്ച മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും കു​ട്ട​ക​ളി​ൽ തോ​ക്ക് ഒ​ളി​പ്പി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട സൂ​പ്ര​ണ്ട് ചൗ​രെ പ്ര​തി​ക​രി​ച്ചു.

Kerala

താ​മ​ര​ശേ​രി​യി​ലെ സ്‌​പാ​യി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങി; സി​പി​ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ലെ സ്‌​പാ​യി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​ക്ക​ലാ​ക്കി​യ സം​ഭ​വ​ത്തി​ൽ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. കോ​ട​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ സി​പി​ഒ മു​ഹ​മ്മ​ദ് ഫാ​സി​ലി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ സ്ഥാ​പ​നം പൂ​ട്ടി​ക്കു​മെ​ന്നാ​യി​രു​ന്നു മു​ഹ​മ്മ​ദ് ഫാ​സി​ലി​ന്‍റെ ഭീ​ഷ​ണി. സ്പാ​യി​ൽ നി​ന്ന് 1,500 രൂ​പ വാ​ങ്ങി​യാ​ണ് ഇ​യാ​ൾ മ​ട​ങ്ങി​പ്പോ​യ​ത്. സം​ഭ​വ​ത്തി​ൽ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ന​ൽ​കി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഇ​യാ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നാ​ണ് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം.

Kerala

കാലടി സർവകലാശാലയിലെ സമരം: 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

കാ​ല​ടി: സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല സ​മ​ര​ത്തി​നി​ടെ​യു​ണ്ടാ​യ അ​നി​ഷ്‌​ട​സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ 16 വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ 13നാ​ണ് ഒ​രു​സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി വൈ​സ് ചാ​ൻ​സ​ല​ർ​ക്കും സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ​ക്കും ഓ​ഫീ​സി​ൽ​നി​ന്നു പു​റ​ത്തു​പോ​കാ​ൻ ക​ഴി​യാ​ത്ത​വി​ധം ത​ട​സം സൃ​ഷ്‌​ടി​ച്ച​ത്.

സ​മ​രം ന​ട​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പൊ​ലി​സ് ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യും വൈ​സ് ചാ​ൻ​സ​ല​റെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ലു​പേ​രെ അ​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ മെ​ബി​ൻ, യ​ദു കൃ​ഷ്ണ​ൻ, ബേ​സി​ൽ, വി​ജീ​ഷ് എ​ന്നി​വ​രെ പെ​രു​മ്പാ​വൂ​ർ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

വൈ​സ് ചാ​ൻ​സ​ല​റെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ടും ചാ​ൻ​സ​ല​റോ​ടും 11 വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ സം​യു​ക്ത​മാ​യും വി​വി​ധ സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 22ന് ​ചേ​ർ​ന്ന പ്ര​ത്യേ​ക സി​ൻ​ഡി​ക്ക​റ്റ് യോ​ഗം ഇ​ത്ത​രം അ​നി​ഷ്‌​ട സം​ഭ​വ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കണമെന്നു തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് വൈ​സ് ചാ​ൻ​സ​ല​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ യോ​ഗം വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് അ​ന്വേ​ഷ​ണ സ​മി​തി​യെ​യും നി​യോ​ഗി​ച്ചി​രു​ന്നു.

Kerala

ബാ​റി​ൽ നി​ന്നും കോ​ഴ: ഏ​ഴ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

 തി​രു​വ​ന​ന്ത​പു​രം: ബാ​റി​ൽ നി​ന്നും കോ​ഴ വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ കോ​ട്ട​യം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​ശോ​ക് കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ മാ​നു​വ​ൽ, ലാ​ലു ത​ങ്ക​ച്ച​ൻ, പ്ര​വീ​ൺ ശി​വാ​ന​ന്ദ്, സ​ന്തോ​ഷ്, കെ. ​ഷി​ജു, , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി​ശാ​ഖ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സാം​ബ​ശി​വ റാ​വു​വി​ന്‍റെ​താ​ണ് ന​ട​പ​ടി. ബാ​റി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ഴ വാ​ങ്ങു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്.

Kerala

സമൂഹമാധ്യമത്തില്‍ വിദ്വേഷ പരാമര്‍ശം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തൊ​ടു​പു​ഴ: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ വി​ദ്വേ​ഷ പ​രാ​മ​ര്‍ശം ഉ​ള്‍പ്പെ​ടു​ന്ന പോ​സ്റ്റ് പ​ങ്കു​വ​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ന്‍ഷ​ന്‍. തൊ​ടു​പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ കെ.​വി​ജേ​ഷി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്കും ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍കി​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​നായി മൂ​ന്നാ​ര്‍ ഡി​വൈ​എ​സ്പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തിയതായും റി​പ്പോ​ര്‍ട്ട് ലഭിച്ചാൽ ഉടൻ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​എ ന​സീം പ​റ​ഞ്ഞു.

ത​ട്ട​മി​ട്ട യു​വ​തി പൂ​ക്ക​ളം ത​ട്ടി​ത്തെ​റി​പ്പി​ക്കു​ന്ന ചി​ത്രം അ​ടു​ത്തി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​പ​രി​വാ​ര്‍ പ്ര​ചാ​ര​ണം എ​സ്‌​ഐ അ​തു​പോ​ലെ പ​ങ്കു​വ​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

Kerala

കൈക്കൂലിക്കേസിൽ തഹസിൽദാർക്ക് സസ്പെൻഷൻ

കാ​​​ക്ക​​​നാ​​​ട്: കൈ​​​ക്കൂ​​​ലി​​​ക്കേ​​​സി​​​ൽ ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ​​​ക്കു സ​​​സ്പെ​​​ൻ​​​ഷ​​​ൻ. വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ എ​​​റ​​​ണാ​​​കു​​​ളം ക​​​ണ​​​യ​​​ന്നൂ​​​ർ താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ ജോ​​​സ​​​ഫ് ആ​​​ന്‍റ​​​ണി ഹെ​​​ർ​​​ട്ടി​​​സി​​​നെ​​​യാ​​​ണ് ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​ച്ച്.​​​ ദി​​​നേ​​​ശ് അ​​​ന്വേ​​​ഷ​​​ണവി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​​സ് ചെ​​​യ്ത​​​ത്.

ജി​​​ല്ലാ​​​ക​​​ള​​​ക്‌​​ട​​ർ ജി. ​​​പ്രി​​​യ​​​ങ്ക ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി.

ഭൂ​​​മി ത​​​രം​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ 10 ല​​​ക്ഷം രൂ​​​പ കൈ​​​പ്പ​​​റ്റി​​​യ കേ​​​സി​​​ൽ ക​​​ഴി​​​ഞ്ഞ 13 നാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് ആ​​​ൻ​​​ഡ് ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ൻ ബ്യൂ​​​റോ എ​​​റ​​​ണാ​​​കു​​​ളം യൂ​​​ണി​​​റ്റി​​​ൽ​​​നി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ജോ​​​സ​​​ഫ് ആ​​​ന്‍റ​​​ണി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Kerala

തു​റ​ന്ന ലോ​റി​യി​ല്‍ അ​പ​ക​ട​ക​ര​മാ​യ ത​ര​ത്തി​ല്‍ നൃ​ത്തം ചെ​യ്ത് വാ​ഹ​ന​മോ​ടി​ച്ചു; ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു 

കൊ​ച്ചി: തു​റ​ന്ന ലോ​റി​യി​ല്‍ അ​പ​ക​ട​ക​ര​മാ​യ ത​ര​ത്തി​ല്‍ നൃ​ത്തം ചെ​യ്ത് വാ​ഹ​ന​മോ​ടി​ച്ച ഫ്രി​ജോ, ലോ​ന​ച്ച​ന്‍ എ​ന്നി​വ​രു​ടെ ലൈ​സ​ന്‍​സ് എം​വി​ഡി സ​സ്പെ​ന്‍​ഡ് ചെ​യ്തു. അ​ങ്ക​മാ​ലി​യി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ അ​പ​ക​ട​ക​ര​മാ​യ റോ​ഡ് ഷോ ​ന​ട​ത്തി​യ വി​ദ്യാ​ര്‍‌‌​ഥി​ക​ള്‍​ക്കെ​തി​രെ​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ റോ​ഡ് ഷോ​യും മോ​ഡി​ഫൈ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ളും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന് ല​ഭി​ച്ചി​രു​ന്നു.

ഈ ​പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ല് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​മാ​ന​മാ​യ ത​ര​ത്തി​ൽ നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ലു​വ​യി​ലും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മൂ​വാ​റ്റു​പു​ഴ കോ​ള​ജി​ലെ ദൃ​ശ്യ​ങ്ങ​ളും എം​വി​ഡി പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Sports

മെ​സി​ക്കു പി​ഴ​ശി​ക്ഷ

ഫ്‌​ളോ​റി​ഡ: അ​മേ​രി​ക്ക​ന്‍ മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​ര്‍ ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ അ​ര്‍​ജ​ന്‍റൈ​ന്‍ താ​ര​മാ​യ ല​യ​ണ​ല്‍ മെ​സി​ക്കു പി​ഴ​ശി​ക്ഷ.

ഇ​ന്‍റ​ര്‍ മ​യാ​മി​യും ഫി​ലാ​ഡ​ല്‍​ഫി​യ യൂ​ണി​യ​നും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ ല​യ​ണ​ല്‍ മെ​സി എ​തി​ര്‍ താ​ര​ത്തി​ന്‍റെ പി​ന്‍​ക​ഴു​ത്തി​ല്‍ അ​ടി​ച്ച​തി​നാ​ണ് ശി​ക്ഷ. എ​ന്നാ​ല്‍, പി​ഴ എ​ത്ര തു​ക​യാ​ണെ​ന്ന​തും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മെ​സി​ക്കൊ​പ്പം ഇ​ന്‍റ​ര്‍ മ​യാ​മി താ​ര​മാ​യ ഇ​യാ​ന്‍ ഫ്രേ​യ്ക്കും പി​ഴ​യു​ണ്ട്.

മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ല്‍ ക്വി​ന്‍ സ​ള്ളി​വ​നു​മാ​യി ന​ട​ന്ന വാ​ക്കേ​റ്റ​ത്തി​നി​ടെ​യാ​ണ് മെ​സി അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്‍​ക​ഴു​ത്തി​ല്‍ അ​ടി​ച്ച​ത്.

മ​ത്സ​രം 2-2 സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ ര​ണ്ടാം ഗോ​ള്‍ നേ​ടി​യ​ത് മെ​സി​യാ​യി​രു​ന്നു. അ​ച്ഛ​ന്‍ ഹൊ​ര്‍​ഹെ മെ​സി​യു​ടെ നി​ര്യാ​ണ​ത്തി​നു​ശേ​ഷം ല​യ​ണ​ല്‍ മെ​സി ആ​ദ്യ​മാ​യി ഗോ​ള്‍ നേ​ടി​യ മ​ത്സ​ര​മാ​യി​രു​ന്നു അ​ത്.

National

ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച വി​ദ്യാ​ർ​ഥി​ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഉ​മാം​ഗ് ഭ​വ​നി​ൽ വ​ച്ച് അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. 2024-25 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നി​യ​മ​വി​ഭാ​ഗ​ത്തി​ൽ പി​എ​ച്ച്ഡി പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും കാ​മ്പ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. വി​ദ്യാ​ർ​ഥി​ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും തീ​രു​മാ​നി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ത്തി​ലെ ഓ​ർ​ഡി​ന​ൻ​സ് 15 ബി ​പ്ര​കാ​ര​മാ​ണ് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Sports

ലോ​ക​ക​പ്പി​ല്‍​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട ഒ​മ​ര്‍ ആ​ര്‍​ട്ട​ന്‍ റ​ഫ​റി

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ റ​ഫ​റി സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​മേ​രി​ക്ക വീ​സ നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു വി​ട്ടു​നി​ല്‍​ക്കേ​ണ്ടി​വ​ന്ന സൊ​മാ​ലി​യ​ക്കാ​ര​ന്‍ ഒ​മ​ര്‍ ആ​ര്‍​ട്ട​നാ​ണ് പി​എ​സ്ജി x ആ​സ്റ്റ​ണ്‍ വി​ല്ല സൂ​പ്പ​ര്‍ ക​പ്പ് ഫൈ​ന​ല്‍ നി​യ​ന്ത്രി​ക്കു​ക.

യു​എ​സി​ലെ ഡോ​ണ​ള്‍​ഡ് ട്രം​പ് ഭ​ര​ണ​കൂ​ടം യാ​ത്രാവി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ 12 രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു സൊ​മാ​ലി​യ. ജൂ​ണ്‍ ആ​റി​ന് യു​എ​സി​ല്‍ എ​ത്തി​യ ഒ​മ​ന്‍ ആ​ര്‍​ട്ട​നു മ​യാ​മി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ന്‍​ട്രി നി​ഷേ​ധി​ക്ക​പ്പെ​ട്ടു. അ​തോ​ടെ അ​ദ്ദേ​ഹം നാട്ടിലേക്കു മ​ട​ങ്ങി. ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍​ഫാ​ന്‍റീ​നോ​യും അ​ന്നു കൈ​മ​ല​ര്‍​ത്തി​യി​രു​ന്നു.

വി​വാ​ദ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​താ​ദ്യ​മാ​യി ഒ​മ​ര്‍ ആ​ര്‍​ട്ട​ന്‍ പ്ര​തി​ക​രി​ച്ചു. “അ​ത് (ലോ​ക​ക​പ്പ് നി​ഷേ​ധം) ക​ഠി​ന നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു. ലോ​ക​ക​പ്പ് പോ​ലൊ​രു വേ​ദി​ക്കാ​യി വ​ര്‍​ഷ​ങ്ങ​ളാ​യി ത​യാ​റെ​ടു​ത്ത​താ​ണ്. കു​റേ ആ​ളു​ക​ള്‍ സ​മാ​ധാ​നി​പ്പി​ച്ചു”- ഒ​മ​ര്‍ ആ​ര്‍​ട്ട​ന്‍ പ​റ​ഞ്ഞു.

യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് ഫൈ​ന​ല്‍ നി​യ​ന്ത്രി​ക്കു​ന്ന​തോ​ടെ ആ​ര്‍​ട്ട​ന്‍ പു​തി​യൊ​രു റി​ക്കാ​ര്‍​ഡും സ്വ​ന്ത​മാ​ക്കും. സൂ​പ്പ​ര്‍ ക​പ്പ് നി​യ​ന്ത്രി​ക്കു​ന്ന യൂ​റോ​പ്പി​നു പു​റ​ത്തു​നി​ന്നു​ള്ള ആ​ദ്യ റ​ഫ​റി എ​ന്ന നേ​ട്ട​മാ​ണ് ആ​ര്‍​ട്ട​നെ കാ​ത്തി​രി​ക്കു​ന്ന​ത്.

Kerala

സവർക്കറെ പുകഴ്ത്തി ചോദ്യാവലി; അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: വി.ഡി. സവർക്കറെ പ്രകീർത്തിക്കുന്ന രീതിയിൽ വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെതിരെ നടപടി. കാസർഗോഡ് പള്ളത്തടുക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്.

കാസർഗോഡ് എൽപി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫ്രീഡം ക്വിസിലാണു വിവാദ ചോദ്യം ഉൾപ്പെടുത്തിയത്. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലി ഗുരു പ്രസാദിന്‍റെ നേതൃത്വത്തിലാണ് തയാറാക്കിയത്. കുട്ടികൾക്കിടയിൽ നടന്ന ഈ ക്വിസ് മത്സരത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു.

ബ്രിട്ടീഷുകാരിൽ നിന്നും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണെന്നായിരുന്നു ചോദ്യാവലിയിലെ ചോദ്യം. ഇതിന്‍റെ ഉത്തര സൂചികയിൽ വി.ഡി. സവർക്കറുടെ പേര് രേഖപ്പെടുത്തിയതാണ് വിമർശനത്തിനും അധ്യാപകന്‍റെ സസ്പെൻഷനും കാരണമായത്.

Kerala

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച കേ​സ്; ഹെ​ല​ൻ ഓ​ഫ് സ്പാ​ർ​ട്ട​യു​ടെ ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു

കാ​സ​ർ​ഗോ​ഡ്: മ​ദ്യ​പി​ച്ച് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച യൂ​ട്യൂ​ബ​ർ എ​സ്.​ആ​ർ. ധ​ന്യ​യു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ഹെ​ല​ൻ ഓ​ഫ് സ്‌​പാ​ർ​ട്ട എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ധ​ന്യ​യ്ക്ക് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​ന് പു​റ​മെ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ മൂ​ന്ന് ദി​വ​സ​ത്തെ പ​രി​ശീ​ല​ന ക്ലാ​സി​ലും പ​ങ്കെ​ടു​ക്ക​ണം. ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നി​നാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ ധ​ന്യ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ വാ​ഹ​നം നി​ർ​ത്താ​തെ അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്നു. കി​ലോ​മീ​റ്റ​റു​ക​ളോ​ളം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച ശേ​ഷ​മാ​ണ് പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ് ധ​ന്യ​യെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

National

വി​ദ്യാ​ർ​ഥി​യെ കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: ശി​ക്ഷ മ​ര​വി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട​യി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കാ​റി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പ്രി​യ​ര​ഞ്ജ​ന്‍റെ ശി​ക്ഷ സു​പ്രീം​കോ​ട​തി മ​ര​വി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ച്ച ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വു​ശി​ക്ഷ​യും 10 ല​ക്ഷം രൂ​പ പി​ഴ​യും അ​ട​ങ്ങു​ന്ന ശി​ക്ഷ മ​ര​വി​പ്പി​ച്ച ജ​സ്റ്റീ​സ് എം.​എം. സു​ന്ദ​രേ​ശ് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് പ്ര​തി​ക്ക് ജാ​മ്യ​വും അ​നു​വ​ദി​ച്ചു.

2023 ഓ​ഗ​സ്റ്റ് 30നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൂ​വ​ച്ച​ൽ പു​ളി​ങ്കോ​ട് അ​രു​ണോ​ദ​യ​ത്തി​ൽ എ. ​അ​രു​ൺ​കു​മാ​റി​ന്‍റെ​യും ഐ.​ബി. ഷീ​ബ​യു​ടെ​യും മ​ക​ൻ ആ​ദി​ശേ​ഖ​റി​നെ (15) ക്ഷേ​ത്ര​മ​തി​ലി​ൽ മൂ​ത്രം ഒ​ഴി​ച്ചു എ​ന്ന​തി​ന്‍റെ പേ​രി​ലാ​ണു പ്രി​യ​ര​ഞ്ജ​ൻ കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, ആ​ദി​ശേ​ഖ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി​ക്ക് ഉ​ദ്ദേ​ശ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ശി​ക്ഷാ​വി​ധി​യി​ലെ പ​രാ​മ​ർ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സു​പ്രീം​കോ​ട​തി ന​ട​പ​ടി.

മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യാ​ണെ​ന്ന സം​ശ​യം നി​ല​നി​ൽ​ക്കെ കൊ​ല​പാ​ത​ക​മെ​ന്നു വി​ല​യി​രു​ത്തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചു. ശി​ക്ഷ​യ്ക്കെ​തി​രേ പ്രി​യ​ര​ഞ്ജ​ൻ ന​ൽ​കി​യ അ​പ്പീ​ൽ കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​നി​ടെ​യാ​ണു ഇ​വ​ർ ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്.

District News

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി

എ​ട​ത്വ: ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന പാ​ത​ക​ളി​ലെ​യും ഇ​ട​റോ​ഡു​ക​ളി​ലും ഗ​താ​ഗ​തം നി​ര്‍​ത്തി​വച്ച് കെ​എ​സ്ആ​ര്‍​ടി​സി. അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റൂ​ട്ടി​ല്‍ ച​ക്കു​ള​ത്തു​കാ​വ്, നെ​ടു​മ്പ്രം, വെ​ള്ള​ക്കി​ണ​ര്‍ ഭാ​ഗ​ത്തും എ​ട​ത്വ-​ക​ള​ങ്ങ​ര ച​ങ്ങ​നാ​ശേ​രി, എ​ട​ത്വ-​വീ​യ​പു​രം-​ഹ​രി​പ്പാ​ട്, എ​ട​ത്വ-​പാ​രേ​തോ​ട് റോ​ഡി​ലും ക​ണ്ടം​ക​രി-​ച​മ്പ​ക്കു​ളം റോ​ഡി​ലും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ ഈ ​റൂ​ട്ടി​ലൂ​ടെ​യു​ള്ള എ​ല്ലാ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സു​ക​ളും താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച​താ​യി എ​ട​ത്വ കെ​എ​സ്ആ​ര്‍​ടി​സി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ് അ​റി​യി​ച്ചു.

നി​ല​വി​ല്‍ അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​നപാ​ത​യി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് എ​ട​ത്വ വ​രെ​യും തി​രു​വ​ല്ല​യി​ല്‍നി​ന്ന് പൊ​ടി​യാ​ടി വ​രെ​യും കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ല്‍നി​ന്ന് വീ​യ​പു​രം പാ​ലം വ​രെ​യും വീ​യ​പു​രം- ഹ​രി​പ്പാ​ട് സ​ര്‍​വീ​സും ന​ട​ത്തു​ന്നു​ണ്ട്. എ​ട​ത്വ ഡി​പ്പോ​യി​ല്‍​നി​ന്നും ബൈ​റൂ​ട്ട് സ​ര്‍​വീ​സാ​യ എ​ട​ത്വ-​താ​യ​ങ്ക​രി-​ച​ങ്ങ​നാ​ശേ​രി സ​ര്‍​വീ​സു​മു​ണ്ട്.

Kerala

അ​ജി​ത്തി​ന് സ്റ്റേ ​കി​ട്ടാ​ത്ത​ത് ന​ട​പ​ടി​ക്ര​മം പാലിച്ച് സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നാ​ൽ: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​സ്പെ​​​ൻ​​​ഷ​​​നെ​​​തി​​​രേ എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത് കു​​​മാ​​​ർ കേ​​​ന്ദ്ര അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ൽ പോ​​​യി​​​ട്ടും ത​​​ള്ളി​​​യ​​​ത് സ​​​ർ​​​ക്കാ​​​ർ എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തി​​​നാ​​​ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന കേ​​​സി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച് ര​​​ണ്ടു മാ​​​സംകൊ​​​ണ്ട് പൂ​​​ർ​​​ത്തി​​​യാ​​​ക്കി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

ധൃ​​​തി കൂ​​​ടാ​​​തെ സ​​​മ​​​ചി​​​ത്ത​​​ത​​​യോ​​​ടെയും ഏ​​​കാ​​​ഗ്ര​​​ത​​​യോ​​​ടെയും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ദ്യ​​​ത്തെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഡി​​​ജി​​​പി കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ര​​​ണ്ടാ​​​മ​​​ത്തെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി എ​​​ഡി​​​ജി​​​പി​​​ക്കു പ​​​റ​​​യാ​​​നു​​​ള്ള​​​തും കേ​​​ട്ടാ​​​ണ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Kerala

കു​ണ്ട​റ​യി​ലെ ക​സ്റ്റ​ഡി മ​ര്‍​ദ​ന ആ​രോ​പ​ണം; സി​പി​ഒ ശ്രീ​ജി​ത്തി​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

കൊ​ല്ലം: കൊ​ല്ലം കു​ണ്ട​റ​യി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന ക​സ്റ്റ​ഡി മ​ര്‍​ദ​ന ആ​രോ​പ​ണ​ത്തി​ല്‍ സി​പി​ഒ ശ്രീ​ജി​ത്തി​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യാ​ണ് ശ്രീ​ജി​ത്തി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശ്രീ​ജി​ത്തി​നെ മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ന​ട​പ​ടി. സി​പി​ഒ ശ്രീ​ജി​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​വും ക്ര​മ​ക്കേ​ടു​ക​ളും ഉ​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. സൊ​സൈ​റ്റി​മു​ക്ക് സ്വ​ദേ​ശി സി​യാ​ദ് ആ​യി​രു​ന്നു പോ​ലീ​സ് മ​ർ​ദ​ന​ത്തി​ന് പി​ന്നാ​ലെ മ​രി​ച്ച​ത്.

വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് സി​യാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജൂ​ണ്‍ 16ന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സി​യാ​ദി​നെ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം 17ന് ​ആ​ണ് വി​ട്ട​യ​ച്ച​ത്.

ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ​രി​ക്കും അ​ണു​ബാ​ധ​യു​മാ​ണ് സി​യാ​ദി​ന്‍റെ ജീ​വ​നെ​ടു​ത്ത​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് സി​യാ​ദി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​റു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. സി​യാ​ദ് മ​രി​ച്ച​ത് ഹെ​പ്പ​റ്റൈ​റ്റി​സ് സി ​മൂ​ല​മെ​ന്നാ​ണ് പ​രി​ശോ​ധ​നാ ഫ​ലം.

അ​തേ​സ​മ​യം സി​യാ​ദി​നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ വ​ച്ച് സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

 

District News

അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യ്ക്കു സ​സ്‌​പെ​ന്‍​ഷ​ൻ

അ​ണ​ക്ക​ര: കു​ട്ടി​ക​ളോ​ടും ര​ക്ഷി​താ​ക്ക​ളോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ച​ക്കു​പ​ള്ളം അ​ഞ്ചാം​മൈ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ങ്ക​വാ​ടി​യി​ലെ വ​ര്‍​ക്ക​ര്‍ ജ​യ വി​ജ​യ​നെ​യാ​ണ് മൂ​ന്നു മാ​സ​ത്തേ​ക്കു സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

ചെ​റി​യ കു​ട്ടി​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക കു​ട്ടി​ക​ളെ ക്ലാ​സി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ടു​ക​യും ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി മോ​ശ​മാ​യി സം​സാ​രി​ച്ച​താ​യു​മാ​ണ് പ​രാ​തി. ചൈ​ല്‍​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യി​രു​ന്നു. പ​രാ​തി പ്ര​കാ​രം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നു​ശേ​ഷം മ​റ്റു ന​ട​പ​ടി​ക​ള്‍ തീ​രു​മാ​നി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

National

വിദ്യാര്‍ഥികള്‍ക്കു നേരേ എകെ-47; പോ​ലീ​സു​കാ​ര​നു സ​സ്‌​പെ​ന്‍ഷ​ന്‍

ന്യൂ​ഡ​ല്‍ഹി: നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ച്ച​യ്‌​ക്കെ​തി​രേ ബി​ഹാ​റി​ലെ സി​വാ​നി​ല്‍ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍ക്കു നേരേ എ​കെ-47 റൈ​ഫി​ള്‍ ഉ​പ​യോ​ഗി​ച്ചു പോ​ലീ​സ് വെ​ടി​വ​ച്ചു. പ്ര​തി​ഷേ​ധി​ച്ച​സമരക്കാ​ര്‍ക്കു​ നേ​രേ വെ​ടി​യു​തി​ര്‍ക്കു​ന്ന വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ വെ​ടി​വ​ച്ച ബി​ഹാ​ര്‍ പോ​ലീ​സ് കോ​ണ്‍സ്റ്റ​ബി​ള്‍ അ​ഭി​ഷേ​ക് പ​ട്ടേ​ലി​നെ സ​ര്‍ക്കാ​ര്‍ ഇ​ന്ന​ലെ സ​സ്‌​പെ​ന്‍ഡ് ചെ​യ്തു.

പ​രീ​ക്ഷാ പേ​പ്പ​ര്‍ ചോ​ര്‍ച്ച​യ്‌​ക്കെ​തി​രേ ശ​നി​യാ​ഴ്ച ബി​ഹാ​റി​ല്‍ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു നേരേ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വയ്പില്‍ മൂ​ന്നു പേ​ര്‍ക്കു പ​രി​ക്കേ​റ്റു. ഇ​വ​ര്‍ പാ​റ്റ്‌​ന​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ക​ണ്ണീ​ര്‍വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ലാ​ത്തി​ച്ചാ​ര്‍ജ് ന​ട​ത്തു​ക​യും ചെ​യ്തു.

എ​കെ- 47 ഉ​പ​യോ​ഗി​ച്ചു വി​ദ്യാ​ര്‍ഥി​ക​ളെ വെ​ടി​വ​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നു ബി​ജെ​പി അ​വ​കാ​ശ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് വെ​ടി​വ​ച്ച പോ​ലീ​സു​കാ​ര​നെ ബി​ഹാ​ര്‍ സ​ര്‍ക്കാ​ര്‍ സ​സ്‌​പെ​ന്‍ഡ് ചെ​യ്ത​ത്. വെ​ടി​വ​യ്പി​ല്‍ മൂ​ന്നു പേ​ര്‍ക്കു പ​രി​ക്കേ​റ്റ കാ​ര്യ​വും എ​സ്പി സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ​ര്‍ക്കാ​രും ബി​ജെ​പി​യും വെ​ട്ടി​ലാ​യി. ജെ​പി ചൗ​ക്കി​ല്‍ ചി​ല സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ പോ​ലീ​സി​നു​ നേരേ വെ​ടി​യു​തി​ര്‍ത്ത​തി​നെ​ത്തു​ട​ര്‍ന്ന് സ്വ​യം പ്ര​തി​രോ​ധ​ത്തി​നാ​യാ​ണു വെ​ടി​വച്ച​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ ന്യാ​യീ​ക​ര​ണം.

ഓ​ള്‍ ഇ​ന്ത്യ സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും (ഐ​സ) മ​റ്റ് ഇ​ട​തു വി​ദ്യാ​ര്‍ഥി സം​ഘ​ട​ന​ക​ളും ആ​ഹ്വാ​നം ചെ​യ്ത ശ​നി​യാ​ഴ്ച​ത്തെ സം​സ്ഥാ​ന​വ്യാ​പ​ക ബ​ന്ദി​നി​ടെ​യാ​ണു പ​ല​യി​ട​ത്തും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു നേ​രേ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍ജും ക​ണ്ണീ​ര്‍വാ​ത​ക​വും പ്രയോഗിച്ച​ത്. സം​ഘ​ര്‍ഷം രൂ​ക്ഷ​മാ​യ​പ്പോ​ള്‍ പോ​ലീ​സ് വെ​ടി​വ​ച്ച​തോ​ടെ പ്ര​ശ്‌​നം രൂ​ക്ഷ​മാ​യി. ഭീ​ക​ര​ര്‍ക്കു നേ​രേ മാ​ത്രം പ്ര​യോ​ഗി​ക്കാ​റു​ള്ള എ​കെ-47 തോ​ക്ക് ഉ​പ​യോ​ഗി​ച്ചാണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ക്കു നേ​രെ വെ​ടി​യു​തി​ര്‍ത്തത്.

വി​ദ്യാ​ർ​ഥി​ക​ളെ വി​ട്ട​യ​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം: തേ​ജ​സ്വി

പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ ച്ച​യ്‌​ക്കെ​തി​രേയുള്ള പ്രതിഷേ ധത്തിൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​ദ്യാ​ര്‍ഥി​ക​ളെ 24 മ​ണി​ക്കൂ​റി​ന​കം വി​ട്ട​യ​ച്ചി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന​വ്യാ​പ​ക പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി​ക്കു പ്ര​തി​പ​ക്ഷ നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് എം​എ​ല്‍എ മുന്നറിയിപ്പ് നൽകി.

ജ​നാ​ധി​പ​ത്യ​ത്തെ ഫ​യ​റിം​ഗ് റേ​ഞ്ചാ​ക്കി: എ​എ​പി

ജ​നാ​ധി​പ​ത്യ​ത്തെ ബി​ജെ​പി ഒ​രു ഫ​യ​റിം​ഗ് റേ​ഞ്ച് (വെ​ടി​വയ്പ് കേ​ന്ദ്രം) ആ​ക്കി മാ​റ്റി​യെ​ന്ന് ആം ​ആ​ദ്മി പാ​ര്‍ട്ടി ആ​രോ​പി​ച്ചു. ബി​ഹാ​റി​ല്‍ എ​കെ-47 തോ​ക്കു​പ​യോ​ഗി​ച്ചു പോ​ലീ​സ് വെ​ടി​വ​യ്ക്കു​ന്ന വീ​ഡി​യോ എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് എ​എ​പി​യു​ടെ ആരോപ​ണം.

വി​ദ്യാ​ര്‍ഥി​ക​ള്‍ നീ​തി ആ​വ​ശ്യ​പ്പെ​ട്ടു. ല​ഭി​ച്ച മ​റു​പ​ടി​യോ? വെ​ടി​യു​ണ്ട​ക​ള്‍. ബി​ഹാ​റി​ലെ സി​വാ​ന്‍ ജി​ല്ല​യി​ല്‍ നി​രാ​യു​ധ​രാ​യ പ്ര​തി​ഷേ​ധ​ക്കാ​ര്‍ക്കു നേ​രേ ബി​ഹാ​ര്‍ പോ​ലീ​സ് എ​കെ-47 ഉ​പ​യോ​ഗി​ച്ച് വെ​ടി​യു​തി​ര്‍ത്തു. ഇ​ത​ല്ല ക്ര​മ​സ​മാ​ധാ​നം. ഇ​തൊ​രു ഭ​ര​ണ​കൂ​ട ക്രൂ​ര​ത​യാ​ണ്. വെ​ടി​വയ്പിന് ആ​ര് ഉ​ത്ത​ര​വി​ട്ടെ​ന്നും ആ​ര് ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് എ​എ​പി ആ​വ​ശ്യ​പ്പെ​ട്ടു.

National

ബി​ഹാ​റി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ‌​ക്ക് നേ​രെ എ​കെ47 ചൂ​ണ്ടി; പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

പാ​റ്റ്‌​ന: ബി​ഹാ​റി​ലെ നീ​റ്റ് പ​രീ​ക്ഷ​യ്‌​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് നേ​രെ എ​കെ 47 തോ​ക്ക് ചൂ​ണ്ടി​യ പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പാ​റ്റ്ന​യി​ലെ സി​വാ​റി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഐ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ബി​ഹാ​റി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ഭി​ഷേ​ക് പ​ട്ടേ​ലി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. തോ​ക്ക് ചൂ​ണ്ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ഇ​യാ​ള്‍ എ​കെ47 തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി ഉ​തി​ര്‍​ക്കു​ന്ന​തും പി​ന്നാ​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് നേ​രെ ആ​ക്രോ​ശി​ച്ച് പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.

ആ​ദ്യം ആ​കാ​ശ​ത്തേ​ക്കും പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ​യും ആ​റ് റൗ​ണ്ട് വെ​ടി​യു​തി​ര്‍​ത്ത​താ​യാ​ണ് വി​വ​രം. പി​ന്നാ​ലെ പ്ര​തി​പ​ക്ഷ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ അ​ട​ക്കം വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി​യി​രു​ന്നു.

Kerala

പ്രമോഷൻ ലഭിക്കാനിരിക്കേ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒയ്ക്കു സസ്പെൻഷൻ

നി​​​​ല​​​​മ്പൂ​​​​ര്‍: അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്തു​​​സ​​​​മ്പാ​​​​ദ​​​​ന കേ​​​​സി​​​​ല്‍ ജോ​​​​യി​​​​ന്‍റ് ആ​​​​ര്‍​ടി​​​​ഒ കെ.​​​​പി. ദി​​​​ലീ​​​​പി​​​​നു സ​​​​സ്‌​​​​പെ​​​​ഷ​​​​ന്‍. ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി അ​​​​നു​​​​പ​​​​മ​​​​യാ​​​​ണ് ദി​​​​ലീ​​​​പി​​​​നെ അ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​യി സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്ത് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

അ​​​​ഴി​​​​മ​​​​തി ന​​​​ട​​​​ത്തി​​​​യെ​​​​ന്നും വ​​​​ര​​​​വി​​​​ല്‍ ക​​​​വി​​​​ഞ്ഞ സ്വ​​​​ത്ത് സ​​​​മ്പാ​​​​ദി​​​​ച്ചെ​​​​ന്നു​​​​മു​​​​ള്ള വി​​​​ജി​​​​ല​​​​ന്‍​സ് സ്പെ​​​​ഷ​​​​ല്‍ ടീ​​​​മി​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ര്‍​ട്ടി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് ന​​​​ട​​​​പ​​​​ടി. പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ അ​​​​ഴി​​​​മ​​​​തി ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ക​​​​യും ചെ​​​യ്തി​​​രു​​​ന്നു.

ആ​​​​ര്‍​ടി​​​​ഒ​​​​യാ​​​​യി സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം ല​​​​ഭി​​​​ക്കാ​​​​നു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഒ​​​​ന്നാ​​​​മ​​​​നാ​​​​യി​​​​രു​​​​ന്നു ദി​​​​ലീ​​​​പ്. ഇ​​​​തോ​​​​ടെ സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റ​​​​വും ന​​​​ഷ്ട​​​​മാ​​​​യി. അ​​​​രീ​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ പൊ​​​​തു​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ന്‍ ഖാ​​​​ദ​​​​ര്‍ മ​​​​ങ്ക​​​​ട​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​ണു ജോ​​​​യി​​​​ന്‍റ് ആ​​​​ര്‍​ടി​​​​ഒ​​​​യു​​​​ടെ സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​ത്.

Kerala

കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: അസിസ്റ്റന്‍റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

മൂവാറ്റുപുഴ: കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. പോത്താനിക്കാട് സെക്ഷൻ ഓഫീസിലെ അസിസ്റ്റന്‍റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

പോത്താനിക്കാട് സെക്ഷൻ ഓഫീസിലെ അസിസ്റ്റന്‍റ് എൻജിനീയർ പി.ജി. ഗണേഷ് കുമാർ, സബ് എൻജിനീയർ കെ.വി. ഗിരീഷ്, വർക്കർ കെ.എം. എൽദോ എന്നിവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

ഉപഭോക്താവിൽ നിന്ന് വാങ്ങിയ തുക കെഎസ്ഇബിയിൽ അടക്കാതിരിക്കുക, അനധികൃത കണക്ഷൻ അനുവദിക്കുക തുടങ്ങി ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. കെഎസ്ഇബിയിലെ ആഭ്യന്തര വിജിലൻസ് ആണ് തട്ടിപ്പ് അന്വേഷിച്ചത്.

National

വി​ദ്യാ​ർ​ഥിപ്ര​ക്ഷോ​ഭ​ക​രെ മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ കു​ടു​ക്കു​മെ​ന്നു ഭീ​ഷ​ണി;പോ​ലീ​സു​കാ​ര​നു സ​സ്പെ​ൻ​ഷ​ൻ

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥിപ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു കേ​​​​സി​​​​ൽ കു​​​​ടു​​​​ക്കു​​​​മെ​​​​ന്നു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നു സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മും​​​​ബൈ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പോ​​​​ലീ​​​​സ് ഡ്രൈ​​​​വ​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു ന​​​​ട​​​​പ​​​​ടി.

പോ​​​​ലീ​​​​സു​​​​കാ​​ര​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യ​​​​ത് തീ​​​​ർ​​​​ത്തും തെ​​​​റ്റാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സ് പ​​​​റ​​​​ഞ്ഞു. പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നെ​​​​തി​​​​രേ ഉ​​​​ട​​​​ന​​​​ടി ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യ താ​​​​യും സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യും ഫ​​​​ഡ്നാ​​​​വി​​​​സ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

വി​​​​വാ​​​​ദമായ 25 സെ​​​​ക്ക​​​​ൻ​​​​ഡ് വീ​​​​ഡി​​​​യോ​​​​യി​​​​ൽ പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​ൻ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു കാ​​​​ണാം. "നി​​​​ങ്ങ​​​​ളെ വീ​​​​ണ്ടും ഇ​​​​വി​​​​ടെ​​​​ക്കാ​​​​ണാ​​​​ൻ ഇ​​​​ട​​​​യാ​​​​യാ​​​​ൽ 50 ഗ്രാം ​​​​പൗ​​​​ഡ​​​​ർ നി​​​​ങ്ങ​​​​ളു​​​​ടെ പോ​​​​ക്ക​​​​റ്റി​​​​ൽ തി​​​​രു​​​​കും. നി​​​​ങ്ങ​​​​ൾ​​​​ക്ക് ജാ​​​​മ്യം​​​​പോ​​​​ലും കി​​​​ട്ടി​​​​ല്ല. ജീ​​​​വി​​​​തം ഇ​​​​ല്ലാ​​​​താ​​​​കും. നി​​​​ങ്ങ​​​​ൾ മൂ​​​​ലം നി​​​​ര​​​​വ​​​​ധി ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളാ​​​​ണ് ഞ​​​​ങ്ങ​​​​ൾ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്''- വീ​​​​ഡി​​​​യോ​​​​യി​​​​ൽ പോ​​​​ലീ​​​​സു​​കാ​​​​ര​​​​ൻ പ​​​​റ​​​​യു​​​​ന്നു.

ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ​​​​ര​​​​മാ​​​​യ എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ളെ ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ "കാ​​​​ക്കി ഗു​​​​ണ്ടാ​​​​യി​​​​സം’ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു. വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ശ​​​​രി​​​​യാ​​​​ണെ​​​​ങ്കി​​​​ൽ, ഇ​​​​ത് വി​​​​ദ്യാ​​​​ർ​​ഥി​​ക​​​​ളെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മം മാ​​​​ത്ര​​​​മ​​​​ല്ല, ജ​​​​നാ​​​​ധി​​​​പ​​​​ത്യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു നേരേ​​​​യു​​​​ള്ള നേ​​​​രി​​​​ട്ടു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണ്.

വി​​​​ദ്യാ​​​​ർഥിക​​​​ളു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഭീ​​​​ഷ​​​​ണി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യ​​​​ല്ല, ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തോ​​​​ടെ​​​​യാ​​​​ണു മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കേ​​​​ണ്ട​​​​തെ​​​​ന്നും ഔ​​​​ദ്യോ​​​​ഗി​​​​ക ട്വി​​​​റ്റ​​​​ർ അ​​​​ക്കൗ​​​​ണ്ടി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ലെ ക​​​​റു​​​​ത്ത​​​​ പാ​​​​ടാ​​​​ണി​​​​തെ​​​​ന്ന് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ ഹ​​​​ർ​​​​ഷ​​​​വ​​​​ർ​​​​ധ​​ൻ സ​​​​പ്ക​​​​ൽ പ​​​​റ​​​​ഞ്ഞു. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ ക​​​​ള്ള​​​​ക്കേ​​​​സു​​​​ക​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​ക്കാ​​​​ര്യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഡി​​​​ജി​​​​പി​​​​ക്കും മും​​​​ബൈ പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്കും കോ​​​​ൺ​​​​ഗ്ര​​​​സ് നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി.

കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ പി​​​​ന്തു​​​​ണ​​​​ച്ച് മും​​​​ബൈ​​​​യി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യാ​​​​ണു പോ​​​​ലീ​​​​സ് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

Kerala

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സി​ൽ അ​ട്ടി​മ​റി; എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് സ​സ്പെ​ൻ​ഷ​ൻ. ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സ് അ​ട്ടി​മ​റി​യി​ൽ എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രാ​യ റി​പ്പോ​ർ​ട്ട് ഡി​ജി​പി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് സ​സ്പെ​ൻ​ഷ​ന് ശി​പാ​ർ​ശ ചെ​യ്ത​ത്. ശി​പാ​ർ​ശ മു​ഖ്യ​മ​ന്ത്രി​യും അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ന​ട​പ​ടി വൈ​കു​ന്നു​വെ​ന്ന് നേ​ര​ത്തെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ​വ​ച്ച് പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ കെ​എ​സ്‌​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദി​ച്ചി​രു​ന്നു. നി​ല​വി​ലെ എം​എ​ൽ​എ എ.​ഡി. തോ​മ​സി​നും അ​ന്ന് മ​ർ​ദ​ന​മേ​റ്റി​രു​ന്നു.

ഈ ​കേ​സി​ലെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ക​ണ്ടെ​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ലൈ 31ന് ​അ​ജി​ത് കു​മാ​റി​ന് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് സ​ർ​ക്കാ​രി​ന് മു​ന്നി​ലെ​ത്തി​യ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഡി​​​ജി​​​പി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​വും ന​​​ഷ്‌ടമാ​​​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​സ്പെ​​​ഷ​​​നു പി​​​ന്നാ​​​ലെ ഡി​​​ജി​​​പി പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​വും എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​ന് ന​​​ഷ്ട​​​മാ​​​കും. ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് മേ​​​ധാ​​​വി നി​​​തി​​​ൻ അ​​​ഗ​​​ർ​​​വാ​​​ൾ ഈ ​​​മാ​​​സം 31നു ​​​വി​​​ര​​​മി​​​ക്കു​​​ന്പോ​​​ൾ 1995 ബാ​​​ച്ചി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​നാ​​​ണ് ഈ ​​​പ​​​ദ​​​വി ല​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ല.

ഷൗ​​​ക്ക​​​ത്ത​​​ലി ക​​​ണ്ടെ​​​ത്തി​​​യ​​​ത് ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​പ്പു​​​ഴ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന അ​​​ട്ടി​​​മ​​​റി കേ​​​സി​​​ൽ എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റെ പ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ളാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്ത​​​ല​​​വ​​​നാ​​​യ എ​​​സ്പി എ.​​​പി. ഷൗ​​​ക്ക​​​ത്ത​​​ലി ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്ന് സൂ​​​ച​​​ന. മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ രേ​​​ഖ​​​ക​​​ളും സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും അ​​​ട​​​ങ്ങി​​​യ ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​ത്. ഇ​​​ത്ത​​​രം തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​സ്പെ​​​ൻ​​​ഷ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​ത്.

National

വ​നി​താ എം​പി​മാ​രെ അ​ധി​ക്ഷേ​പി​ച്ചു; ക​ല്യാ​ൺ ബാ​ന​ർ​ജി​ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: വ​നി​താ എം​പി​മാ​ർ​ക്ക് നേ​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി ക​ല്യാ​ൺ ബാ​ന​ർ​ജി​യെ ലോ​ക്സ​ഭ​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ലോ​ക്സ​ഭ​യു​ടെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ശേ​ഷി​ക്കു​ന്ന കാ​ല​യ​ള​വി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഓ​ഗ​സ്റ്റ് 13നാ​ണ് നി​ല​വി​ലെ സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് ലോ​ക്സ​ഭ നി​ർ​ത്തി​വെ​ച്ച സ​മ​യ​ത്താ​ണ് ചേം​ബ​റി​നു​ള്ളി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. തൃ​ണ​മൂ​ൽ വി​മ​ത​രും നി​ല​വി​ൽ എ​ൻ​സി​പി​ഐ ഭാ​ര​വാ​ഹി​ക​ളു​മാ​യ മി​താ​ലി ഭാ​ഗ്, ശ​താ​ബ്ദി ഖോ​യ്, കാ​ഘോ​ലി ഘോ​ഷ് ദ​സ്തി​ദാ​ർ എ​ന്നീ വ​നി​താ എം​പി​മാ​രും ക​ല്യാ​ൺ ബാ​ന​ർ​ജി​യും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു.

ത​ർ​ക്ക​ത്തി​നി​ടെ ക​ല്യാ​ൺ ബാ​ന​ർ​ജി ത​ങ്ങ​ളോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നും അ​ധി​ക്ഷേ​പി​ച്ചെ​ന്നും കാ​ട്ടി വ​നി​താ എം​പി​മാ​ർ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യ്ക്ക് നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ്പീ​ക്ക​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.

National

വാംഗ്ചുക്കിനെ പിന്തുണച്ച ഡോക്ടർക്കു സസ്‌പെൻഷൻ

ല​​​ഖ്‌​​​നോ: നീ​​​റ്റ് പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ഡ​​​ൽ​​​ഹി​​​യി​​​ൽ സ​​​മ​​​രം ചെ​​​യ്യു​​​ന്ന സോ​​​നം വാം​​​ഗ്ചു​​​ക്കി​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ർ​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച ഡോ​​​ക്ട​​​ർ​​​ക്ക് സ​​​സ്‌​​​പെ​​​ൻ​​​ഷ​​​ൻ.

മ​​​ഹാ​​​രാ​​​ജാ സു​​​ഹേ​​​ൽ​​​ദോ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ളജി​​​ലെ റ​​​സി​​​ഡ​​​ന്‍റ് ഡോ​​​ക്ട​​​റാ​​​യ രൂ​​​പാ​​​ക് ഇ​​​ഖെ​​​യെ​​​യാ​​​ണ് സ​​​ർ​​​വീ​​​സി​​​ൽ​​നി​​​ന്ന് സ​​​സ്‌​​​പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

Kerala

സ്‌റ്റേഷനിൽനിന്ന് ബന്ധുക്കളെ മോചിപ്പിക്കാൻ ശ്രമിച്ച സിഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നെടുമങ്ങാട് സ്‌റ്റേഷനിൽ ബന്ധുക്കളായ പ്രതികളെ മോചിപ്പിക്കാൻ അതിക്രമം കാട്ടിയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ സിഐ യഹിയക്ക് സസ്പെൻഷൻ.

വെള്ളിയാഴ്ച ചുള്ളിമാനൂരില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത നാലു യുവാക്കളില്‍ രണ്ടു പേര്‍ തന്‍റെ ബന്ധുക്കളാണെന്നും ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യഹിയ സ്‌റ്റേഷനിലെത്തിയത്.

യഹിയയുടെ ആവശ്യം പോലീസ് തള്ളിയതോടെ ഇയാള്‍ സെല്ലിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. സെല്ലിനുള്ളില്‍ തറയില്‍ കിടന്ന യഹിയയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നു.

National

യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു; ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഡോ​ഡ ജി​ല്ല​യി​ലു​ണ്ടാ​യ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സ്ഥ​ല​ത്തെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​രി​ഫ് ഹു​സൈ​ൻ (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വ​യ്പ്പി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

വെ‌​ടി​വ​യ്പ്പി​ൽ ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പി​ഡി​പി അ​ധ്യ​ക്ഷ മെ​ഹ​ബൂ​ബ മു​ഫ്തി ആ​വ​ശ്യ​പ്പെ​ട്ടു. ആ​രി​ഫ് ഹു​സൈ​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഡോ​ഡ​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ തി​ക​ച്ചും അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി എ​ക്സി​ൽ കു​റി​ച്ചു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രി​ഫി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും പി​ന്നീ​ട് വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ളെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

Kerala

റാ​ഗിം​ഗ് : കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജിലെ 13 വി​ദ്യാ​ര്‍​ഥി​ക​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

കാ​​​സ​​​ര്‍​ഗോ​​​ഡ്: കാ​​​സ​​​ര്‍​ഗോ​​​ഡ് ഗ​​​വ. കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ന്ന റാ​​​ഗിം​​​ഗു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 13 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ കോ​​​ള​​​ജി​​​ല്‍നി​​​ന്നു സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തു. ര​​​ണ്ടും മൂ​​​ന്നും വ​​​ര്‍​ഷ ബി​​​രു​​​ദ​​​വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ​​​യാ​​ണു പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡോ.​​​വി.എ​​​സ്.​​​ അ​​​നി​​​ല്‍​കു​​​മാ​​​ര്‍ സ​​​സ്‌​​​പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. 13നാ​​​ണ് സം​​​ഭ​​​വം.

റാ​​​ഗിം​​​ഗി​​​നി​​​ര​​​യാ​​​യ വി​​​ദ്യാ​​​ര്‍​ഥി ഇ​​​ന്ന​​​ലെ​​​യാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് പ്രി​​​ന്‍​സി​​​പ്പ​​​ലി​​​ന് പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​ത്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന ആ​​​ന്‍റി റാ​​​ഗിം​​​ഗ് സെ​​​ല്‍ യോ​​​ഗം പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ച്ച് ന​​​ട​​​പ​​​ടി​​​ക്ക് ശി​​​പാ​​​ര്‍​ശ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്ത​​​തി​​​ന് പി​​​ന്നാ​​​ലെ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ പോ​​​ലീ​​​സി​​​നും റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി.

ചി​​​റ​​​ക്ക​​​ര വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ എ​​​ട്ടു സീ​​​നി​​​യ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ​​​സ്പെ​​​ൻ​​​ഷ​​​ൻ

ത​​​ല​​​ശേ​​​രി: ചി​​​റ​​​ക്ക​​​ര വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ഷ​​​ർ​​​ട്ടി​​​ന്‍റെ ബ​​​ട്ട​​​നു​​​ക​​​ൾ ഇ​​​ട്ടി​​​ല്ലെ​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി​​​യെ റാ​​​ഗ് ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ എ​​​ട്ടു സീ​​​നി​​​യ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.


ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ സ​​​മ​​​യ​​​ത്താ​​​ണ് പ​​​തി​​​നാ​​​റു​​​കാ​​​ര​​​നെ സ്കൂ​​​ൾ അ​​​ങ്ക​​​ണ​​​ത്തി​​​ൽ വ​​​ച്ച് സീ​​​നി​​​യ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ആ​​​ക്ര​​​മി​​​ച്ച​​​ത്. ഷ​​​ർ​​​ട്ടി​​​ന്‍റെ ബ​​​ട്ട​​​ൺ ഇ​​​ടാ​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടും അ​​​നു​​​സ​​​രി​​​ക്കാ​​​ത്ത​​​തി​​​ന് സം​​​ഘം ചേ​​​ർ​​​ന്ന് ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി മു​​​ഖ​​​ത്തും നെ​​​ഞ്ച​​​ത്തും വാ​​​രി​​​യെ​​​ല്ലി​​​നും ഇ​​​ടി​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി. ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ന് ഒ​​​രാ​​​ഴ്ച മു​​​ന്പേ ഇ​​​തേ കാ​​​ര​​​ണം പ​​​റ​​​ഞ്ഞ് സീ​​​നി​​​യ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കു​​​ട്ടി​​​യെ ത​​​ട​​​ഞ്ഞുവ​​​ച്ച് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യും പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

National

മാസ്ക് ധരിച്ചെത്തി മന്ത്രി, ചില്ലറയില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ട് കണ്ടക്ടർ; ഒടുവിൽ സസ്പെൻഷൻ

ബംഗളൂരു: ടിക്കറ്റിന് ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കണ്ടക്ടർ ടി.ജി. രാമകൃഷ്ണയ്ക്ക് എതിരെയാണു ബിഎംടിസി നടപടി സ്വീകരിച്ചത്. മിന്നൽ പരിശോധനയുടെ ഭാഗമായി ജൂലൈ 11ന് രാത്രിയാണ് മന്ത്രി മാസ്ക് ധരിച്ച് ബസിൽ കയറിയത്. 

ഹെബ്ബാളിൽ നിന്ന് ഭൂപസന്ദ്ര വരെ പോകാൻ ടിക്കറ്റ് നിരക്കായ ആറ് രൂപയ്ക്ക് പകരം 100 രൂപ നൽകി. ബാക്കി നൽകാൻ ചില്ലറയില്ലെന്നും ബസിൽ നിന്ന് ഇറങ്ങിപ്പോകാനും കണ്ടക്ടർ ആവശ്യപ്പെട്ടതോടെ മന്ത്രി ഇറങ്ങിപ്പോയി. 

യാത്രക്കാരോട് മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ. ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..

Kerala

ന​വ​കേ​ര​ള യാ​ത്ര​യി​ലെ മർദനകേ​സ് അ​ട്ടി​മ​റി; എം.ആ​ർ. അ​ജി​ത്കു​മാ​റി​നെ​ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​ന്‍ നീ​​​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വ​​​കേ​​​ര​​​ള യാ​​​ത്ര​​​യ്ക്കി​​​ടെ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ മ​​​ർ​​​ദി​​​ച്ച കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ഇ​​​ട​​​പെ​​​ട്ട​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത് കു​​​മാ​​​റി​​​നെ​​​തി​​​രേ ഡി​​​ജി​​​പി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​ന് ഉ​​​ട​​​ൻ ന​​​ൽ​​​കും.

അ​​​ജി​​​ത്കു​​​മാ​​​റി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​ക്ക് ഡി​​​ജി​​​പി ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​മെ​​​ന്നും വി​​​വ​​​ര​​​മു​​​ണ്ട്. ഡി​​​ജി​​​പി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ചാ​​​ൽ അ​​​ജി​​​ത്കു​​​മാ​​​റി​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ നീ​​​ക്കം. എ​​​സ്ഐ​​​ടി റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ജി​​​ത്കു​​​മാ​​​റി​​​നോ​​​ട് ഡി​​​ജി​​​പി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​ക്ക​​​ഴി​​​ഞ്ഞു.

അ​​​ജി​​​ത് കു​​​മാ​​​റി​​​നെ​​​തി​​​രേ​​​യു​​​ള്ള മെ​​​ല്ലെ​​​പ്പോ​​​ക്കി​​​ൽ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ശ​​​ക്ത​​​മാ​​​യ അ​​​മ​​​ർ​​​ഷം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​ വൈ​​​കു​​​ന്ന​​​തി​​​ലു​​​ള്ള അ​​​മ​​​ർ​​​ഷ​​​ം പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ഉ​​​യ​​​രു​​​ന്നു​​​ണ്ട്. കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് തി​​​രു​​​ത്തി​​​യെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തെ​​​ളി​​​വി​​​ല്ലെ​​​ന്ന് വ​​​രു​​​ത്തി പ്ര​​​തി​​​ക​​​ളെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ന്നെ​​​ന്നും എ​​​സ്ഐ​​​ടി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മൊ​​​ഴി​​​യ​​​ട​​​ക്കം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​യി​​​രു​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​ജി​​​ത്കു​​​മാ​​​ർ പ​​​റ​​​ഞ്ഞി​​​ട്ടാ​​​ണ് തി​​​രു​​​ത്ത​​​ൽ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് എ​​​സ്ഐ​​​ടി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. അ​​​ജി​​​ത് കു​​​മാ​​​റി​​​നെ​​​തി​​​രെ മു​​​ൻ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ മൊ​​​ഴി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​ജി​​​ത് കു​​​മാ​​​ർ ത​​​ങ്ങ​​​ളെ എ​​​ഡി​​​ജി​​​പി ഓ​​​ഫീ​​​സി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു വ​​​രു​​​ത്തി​​​യെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മൊ​​​ഴി. റി​​​പ്പോ​​​ർ​​​ട്ട് തി​​​രു​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചെ​​​ന്നും മൊ​​​ഴി​​​യു​​​ണ്ട്.

ചൂ​​​ര​​​ൽ​​​മ​​​ല ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ക​​​ഴി​​​ഞ്ഞ് നി​​​ൽ​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്താ​​​ണ് അ​​​ജി​​​ത് കു​​​മാ​​​ർ വി​​​ളി​​​പ്പി​​​ച്ച​​​തെ​​​ന്നും ഓ​​​ഗ​​​സ്റ്റ് 12,13,14,15 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി പോ​​​ലീ​​​സ് ക്ല​​​ബ്ബി​​​ൽ താ​​​മ​​​സി​​​പ്പി​​​ച്ചാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ട് റി​​​പ്പോ​​​ർ​​​ട്ട് തി​​​രു​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ന്നു​​​മാ​​​ണ് വി​​​വ​​​രം. ദു​​​ര​​​ന്തം ക​​​ഴി​​​ഞ്ഞ സ​​​മ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ക്കി​​​ല്ലെ​​​ന്നും ആ​​​രും അ​​​റി​​​യി​​​ല്ലെ​​​ന്നും അ​​​ജി​​​ത്കു​​​മാ​​​ർ പ​​​റ​​​ഞ്ഞ​​​താ​​​യും മൊ​​​ഴി​​​യു​​​ണ്ട്. എം. ​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​ർ മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റി​​​യെ​​​ന്നും ഒ​​​രു എ​​​സ്ഐ മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Kerala

വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച സം​ഭ​വം; അ​ധ്യാ​പ​ക​ന് സ​സ്പെ​ൻ​ഷ​ൻ

മ​ല​പ്പു​റം: അ​ധ്യാ​പ​ക​ന്‍റെ അ​ടി​യേ​റ്റ് വി​ദ്യാ​ഥി​നി​യു​ടെ കൈ ​ഒ​ടി​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്കൂ​ളി​ന്‍റെ ന​ട​പ​ടി. ക​ല്ലി​ങ്ങ​ൽ എം​എ​സ്എം​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ബ​ൽ​രാ​ജി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

വ​ട​ക​ര സ്വ​ദേ​ശി ബ​ൽ​രാ​ജി​നെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ ജു​വ​നൈ​ൽ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. കു​ട്ടി​യു​ടെ മൊ​ഴി അ​ട​ക്കം രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം അ​ധ്യാ​പ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്.

വെ​ള്ളി​യാ​ഴ്ച ക്ലാ​സി​ലെ ബെ​ഞ്ചി​ലി​രു​ന്ന് നോ​ട്ടു​ബു​ക്കി​ൽ എ​ഴു​തു​മ്പോ​ഴാ​ണ് പി​ന്നി​ലൂ​ടെ വ​ന്ന അ​ധ്യാ​പ​ക​ൻ കു​ട്ടി​യെ ചൂ​ര​ലു​കൊ​ണ്ട് അ​ടി​ച്ച​ത്. തു​ട​ർ​ന്ന് അ​ടി​യേ​റ്റ കൈ​കൊ​ണ്ട് ത​ന്നെ കു​ട്ടി​യെ ബോ​ർ​ഡി​ൽ എ​ഴു​തി​പ്പി​ച്ചു.

കൈ​യ്ക്ക് വേ​ദ​ന​യു​ണ്ടെ​ന്ന് കു​ട്ടി പ​റ​ഞ്ഞെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ അ​ധ്യാ​പ​ക​ൻ ത​യ്യാ​റാ​യി​ല്ല. സം​ഭ​വം വ​ലി​യ പ്ര​ശ്ന​മാ​യെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ അ​ധ്യാ​പ​ക​ർ കു​ട്ടി​യെ വീ​ട്ടി​ൽ എ​ത്തി​ച്ചു. ര​ക്ഷി​താ​ക്ക​ൾ ആ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Kerala

ആ​ര്യ​ങ്കാ​വ് ചെ​ക്ക്പോ​സ്റ്റി​ലെ കൈ​ക്കൂ​ലി; എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു

കൊ​ല്ലം: ആ​ര്യ​ങ്കാ​വ് ചെ​ക്ക്പോ​സ്റ്റി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ നി​തി​ൻ രാ​ജി​നെ ആ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

കൊ​ല്ലം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ്ണ​ർ ഷി​ബു​വി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ജൂ​ലൈ ഏ​ഴി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പി​ക്ക​പ്പ് വാ​നി​ലെ​ത്തി​യ​വ​രോ​ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​ക്കൂ​ലി കൊ​ടു​ക്കു​ന്ന​ത് വാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​യാ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു.

National

ട്രെയിനിൽ നവദമ്പതികൾക്ക് മണിയറ; ടിടിഇക്ക് സസ്പെൻഷൻ

മും​​​​ബൈ: ഓ​​​​ടു​​​​ന്ന ട്രെ​​​​യി​​​​നി​​​​ലെ ഫ​​​​സ്റ്റ് ക്ലാ​​​​സ് എ​​​​സി കാ​​​​ബി​​​​ന്‍ അ​​​​ല​​​​ങ്ക​​​​രി​​​​ച്ച് ‘ഹ​​​​ണി​​​​മൂ​​​​ണ്‍ സ്യൂ​​​​ട്ട്’രൂ​​​​പ​​​​ത്തി​​​​ലാ​​​​ക്കി. ക​​​​ഴി​​​​ഞ്ഞ ആ​​​​റി​​​​ന് മും​​​​ബൈ​​​​യി​​​​ൽ​​​​നി​​​​ന്നും ബാ​​​​ൽ​​​​ഹ​​​​ർ​​​​ഷ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ന​​​​ന്ദി​​​​ഗ്രാം എ​​​​ക്സ്പ്ര​​​​സി​​​​ൽ യാ​​​​ത്ര ചെ​​​​യ്ത മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ജ​​​​ല്‍​ന സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ദ​​​​മ്പ​​​​തി​​​​ക​​​​ളാ​​​​ണ് ഓ​​​​ൺ​​​​ലൈ​​​​ൻ വ​​​​ഴി ഡെ​​​​ക്ക​​​​റേ​​​​റ്റ​​​​റെ ഏ​​​​ർ​​​​പ്പാ​​​​ടാ​​​​ക്കി ത​​​​ങ്ങ​​​​ളു​​​​ടെ ഫ​​​​സ്റ്റ് എ​​​​സി കാ​​​​ബി​​​​ൻ പൂ​​​​ർ​​​​ണ​​​​മാ​​​​യും അ​​​​ല​​​​ങ്ക​​​​രി​​​​ച്ച​​​​ത്.

ദ​​​​മ്പ​​​​തി​​​​ക​​​​ള്‍ ഔ​​​​റം​​​​ഗ​​​​ബാ​​​​ദി​​​​ല്‍​നി​​​​ന്ന് ജ​​​​ല്‍​ന റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്കു കാ​​​​റി​​​​ല്‍ യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് റാ​​​​ഹ​​​​ത്ത് റൂം ​​​​ഡെ​​​​ക്ക​​​​റേ​​​​ഷ​​​​ന്‍ എ​​​​ന്ന സ്വ​​​​കാ​​​​ര്യ ഡെ​​​ക്ക​​​റേ​​​റ്റിം​​​ഗ് എ​​​ജ​​​ൻ​​​സി​​​യി​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ മു​​​​ന്‍​കൂ​​​​ട്ടി ട്രെ​​​​യി​​​​ന്‍ കോ​​​​ച്ചി​​​​നു​​​​ള്ളി​​​​ല്‍ ക​​​​യ​​​​റി അ​​​​ല​​​​ങ്കാ​​​​ര​​​​പ്പ​​​​ണി​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പൂ​​​​ക്ക​​​​ൾ, ഹൃ​​​​ദ​​​​യാ​​​​കൃ​​​​തി​​​​യി​​​​ലു​​​​ള്ള ബ​​​​ലൂ​​​​ണു​​​​ക​​​​ൾ, മെ​​​​ഴു​​​​കു​​​​തി​​​​രി​​​​ക​​​​ൾ, ‘ല​​​​വ് യു ' ​​​​എ​​​​ന്ന് ഇം​​​​ഗ്ലീ​​​​ഷി​​​​ൽ എ​​​​ഴു​​​​തി​​​​യ ബോ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ​​​​യൊ​​​​ക്കെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​ല​​​​ങ്കാ​​​​രം. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ‘ഹ​​​​ണി​​​​മൂ​​​​ൺ ഓ​​​​ൺ വീ​​​​ൽ​​​​സ്’ എ​​​​ന്ന​​​പേ​​​​രി​​​​ൽ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വീ​​​​ഡി​​​​യോ വൈ​​​​റ​​​​ലാ​​​​കു​​​​ക​​​​യും ചെ​​​​യ്തു.

സം​​​​ഭ​​​​വം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ ഡ്യൂ​​​​ട്ടി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ചീ​​​​ഫ് ടി​​​​ക്ക​​​​റ്റ് ഇ​​​​ന്‍​സ്‌​​​​പെ​​​​ക്‌​​​​ട​​​​ർ ഗി​​​​രീ​​​​ഷ് കു​​​​മാ​​​​റി​​​​നെ റെ​​​​യി​​​​ല്‍​വേ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്തു. റെ​​​​യി​​​​ല്‍​വേ ച​​​​ട്ട​​​​ങ്ങ​​​​ള്‍ ലം​​​​ഘി​​​​ച്ച് കോ​​​​ച്ചി​​​​നു​​​​ള്ളി​​​​ല്‍ അ​​​​തി​​​​രു​​​​ക​​​​ട​​​​ന്ന അ​​​​ല​​​​ങ്കാ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്താ​​​​ന്‍ അ​​​​നു​​​​വാ​​​​ദം ന​​​​ല്‍​കി​​​​യ​​​​തി​​​​നാ​​​​ണു ന​​​​ട​​​​പ​​​​ടി. സൗ​​​​ത്ത് സെ​​​​ൻ​​​​ട്ര​​​​ൽ റെ​​​​യി​​​​ൽ​​​​വേ വ​​​​കു​​​​പ്പു​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നും ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടു​​​​ണ്ട്.

ഹ​​​ണി​​​മൂ​​​ൺ സ്യൂ​​​ട്ടി​​​ന്‍റെ വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. ബോ​​​ളി​​​വു​​​ഡ് സി​​​നി​​​മ​​​ക​​​ളെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ക്കു​​​ന്ന ഈ ​​​അ​​​ല​​​ങ്കാ​​​ര​​​ത്തെ ട്രോ​​​ളു​​​ക​​​ളി​​​ലൂ​​​ടെ​​​യും മീ​​​മു​​​ക​​​ളി​​​ലൂ​​​ടെ​​​യും പ​​​ല​​​രും ത​​​മാ​​​ശ​​​യാ​​​യി എ​​​ടു​​​ത്ത​​​പ്പോ​​​ൾ, ഒ​​​രു​​​വി​​​ഭാ​​​ഗം ആ​​​ളു​​​ക​​​ൾ ട്രെ​​​യി​​​നി​​​നു​​​ള്ളി​​​ൽ മെ​​​ഴു​​​കു​​​തി​​​രി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​ലെ സു​​​ര​​​ക്ഷാ​​​പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കുറിച്ചും യാ​​​ത്ര​​​ക്കാ​​​ർ വ​​​രു​​​ത്തി​​​വ​​​യ്ക്കു​​​ന്ന മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ വൃ​​​ത്തി​​​യാ​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളെ​​​ക്കുറിച്ചും ആ​​​ശ​​​ങ്ക ഉ​​​ന്ന​​​യി​​​ച്ചു.

Kerala

ക്യാ​മ്പി​ൽ മ​ദ്യ​പാ​നം: മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ, ടെ​സ്റ്റി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഒ​രാ​ൾ ചാ​ടി​പ്പോ​യി

കൊ​ച്ചി: ഹി​ൽ​പ്പാ​ല​സ് പോ​ലീ​സ് ക്യാ​മ്പി​ലെ ബാ​ര​ക്കി​ലി​രു​ന്ന് മ​ദ്യ​പി​ച്ച മൂ​ന്ന് പോ​ലീ​സു​കാ​രെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. കെ​എ​പി ഒ​ന്നാം ബ​റ്റാ​ലി​യ​നി​ലെ കെ.​യു. അ​ഭി​ലാ​ഷ്, എ​ൻ. ന​വാ​സ്, എം.​വി​ഷ്‌​ണു എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ത്ത​ത്.

മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പോ​ലീ​സു​കാ​രെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ കെ.​യു.​അ​ഭി​ലാ​ഷി​നാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30ന് ​പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ ബാ​ര​ക്കു​ക​ളി​ൽ ന​ട​ത്തി​യ പ​തി​വ് പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് മൂ​വ​രും മ​ദ്യ​പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രി​ൽ​നി​ന്ന് മ​ദ്യ​ക്കു​പ്പി​യും ഗ്ലാ​സു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് ഇ​വ​രെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ത​ള്ളി​മാ​റ്റി അ​ഭി​ലാ​ഷ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ​സ്‌​പെ​ൻ​ഷ​നി​ലാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഓ​ടി​പ്പോ​യ പോ​ലീ​സു​കാ​ര​നെ ക​ണ്ടെ​ത്താ​ൻ ക്യാ​മ്പ് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

Kerala

ക​ണ്ണൂ​രി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വം; അ​ധ്യാ​പ​ക​ന് സ​സ്പെ​ൻ​ഷ​ൻ

ക​ണ്ണൂ​ർ: ഇ​രി​ക്കൂ​റി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ന് സ​സ്പെ​ൻ​ഷ​ൻ. പ​ട്ടാ​നൂ​ർ യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ വി​പി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി. പ​ട്ടാ​ന്നൂ​ർ യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഈ ​മാ​സം 16 നാ​ണ് സം​ഭ​വം. ബോ​ർ​ഡി​ൽ എ​ഴു​തി​യ​ത് പ​ക​ർ​ത്തി എ​ഴു​താ​ൻ വൈ​കി​യ​തി​ന് അ​ധ്യാ​പ​ക​ൻ കൈ ​കൊ​ണ്ട് കു​ട്ടി​യു​ടെ മു​തു​ക് ഭാ​ഗ​ത്ത് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

പു​റം​വേ​ദ​ന​യെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു. ബു​ധ​നാ​ഴ്ച​യാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Kerala

പി​ണ​റാ​യി​യു​ടെ യാ​ത്ര മു​ട​ങ്ങി​യ സം​ഭ​വം; പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​റു​ടെ ക​സേ​ര തെ​റി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​മാ​ന​യാ​ത്ര മു​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ കേ​ര​ള ഹൗ​സ് പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി. പ്രോ​ട്ടോ​ക്കോ​ൾ വീ​ഴ്ച ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള ഹൗ​സി​ലെ പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ ശ്രീ​കുമാറി​നെ സ​ർ​വീ​സി​ൽനിന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന് കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. ഇ​തി​നു​ള്ള മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.50-നു​ള്ള ഡ​ൽ​ഹി - കോ​ഴി​ക്കോ​ട് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്.

പി​ണ​റാ​യി വി​ജ​യ​ൻ 2.05 ന് ​ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ വി​വ​രം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ ഇ​ൻ​ഡി​ഗോ വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​രെ കൃ​ത്യ​മാ​യി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ​ക്കു വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ലോ​ഞ്ചി​ൽ വി​ശ്ര​മി​ച്ച പി​ണ​റാ​യി​യെ ഗേ​റ്റ​ട​യ്ക്കു​ന്ന സ​മ​യം ക​ഴി​ഞ്ഞി​ട്ടും വി​മാ​ന​ക്ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ കൂ​ട്ടാ​ൻ എ​ത്താ​ഞ്ഞ​തോ​ടെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഇ​നി വി​മാ​ന​ത്തി​ൽ ക​യ​റാ​നാ​വി​ല്ലെ​ന്നും സ​മ​യം ക​ഴി​ഞ്ഞെ​ന്നും അ​റി​യി​ച്ച​ത്.

Kerala

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിന് സസ്പെൻഷൻ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിന് സസ്പെൻഷൻ. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനു പിന്നാലെയാണ് നടപടി.

നടപടി ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചത് മുതലുള്ള അംഗമാണ് എ. പത്മകുമാർ.

സ്വർണക്കൊള്ള കേസ് പുറത്തുവന്നപ്പോൾ മുതൽ പത്മകുമാറിനെ സംരക്ഷിച്ച സിപിഎം നടപടിയിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. പത്മകുമാർ തന്നെ സൂചിപ്പിച്ച സ്വർണക്കൊള്ളയിലെ ദൈവതുല്യരുടെ പേര് പുറത്തുവരാതിരിക്കാനുള്ള സംരക്ഷണകവചമെന്നായിരുന്നു ആക്ഷേപം.

Kerala

ചേ​ല​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ദ്യ​സ​ൽ​ക്കാ​രം; മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു

തൃ​ശൂ​ർ: ചേ​ല​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ദ്യ​സ​ൽ​ക്കാ​രം ന​ട​ത്തി​യ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ‌‌കു​ന്നം​കു​ളം എ​സി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​റു​ടെ ന​ട​പ​ടി.

തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11 ഓ​ടെ വ​ട​ക്കാ​ഞ്ചേ​രി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്റ്റേ​ഷ​നി​ലെ​ത്തി മൂ​ന്നു ഉ​ദ്യോ​ഗ​സ്ഥ​രെ​യും കൈ​യോ​ടെ പൊ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, ഒ​രു ഗ്രേ​ഡ് എ​സ്ഐ​യും ര​ണ്ട് സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി.

Kerala

കോ​ക്രോ​ച്ച് ജ​ന​ത പാ​ര്‍​ട്ടി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു; അ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ല്‍​ഹി: കോ​ക്രോ​ച്ച് ജ​ന​ത പാ​ര്‍​ട്ടി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് ഹ​രി​യാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.

ഡ​ല്‍​ഹി​യി​ലെ ജ​ന്ത​ര്‍ മ​ന്ദി​റി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത റോ​ഹ്ത​ക്ക് സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ ഗ​സ്റ്റ് അ​ധ്യാ​പി​ക സു​ലേ​ഖ ദ​ലാ​ലി​നെ​യെ​യാ​ണ് സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

റോ​ഹ്ത​ക്ക് ഡി​സ്ട്രി​ക്ട് എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജൂ​ണ്‍ 10നാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. ജൂ​ണ്‍ എ​ട്ട് മു​ത​ലാ​ണ് അ​ധ്യാ​പി​ക സു​ലേ​ഖ ദ​ലാ​ലി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രി​ല്‍ നി​ന്നും മു​ന്‍​കൂ​ട്ടി അ​നു​വാ​ദം വാ​ങ്ങാ​തെ​യാ​ണ് അ​ധ്യാ​പി​ക ഓ​ഫീ​സ് ആ​സ്ഥാ​ന​ത്ത് നി​ന്നും പോ​യ​തെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ണ്ടാ​യ കാ​ര​ണം പ്ര​ത്യേ​കം ഉ​ത്ത​ര​വി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​മി​ല്ല.

ജൂ​ണ്‍ ആ​റി​ന് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ സു​ലേ​ഖ സം​സാ​രി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ന്ന ഒ​രു മ​ക​ന്റെ അ​മ്മ​യെ​ന്ന നി​ല​യി​ലാ​ണ് താ​ന്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച​തെ​ന്നാ​ണ് അ​ധ്യാ​പി​ക പ്ര​തി​ക​രി​ച്ച​ത്.

 

International

കരീം ഖാനെ സസ്പെൻഡ് ചെയ്തു

ആം​​​സ്റ്റ​​​ർ​​​ഡാം: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി​​​യി​​​ലെ (ഐ​​​സി​​​സി) ചീ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ക​​​രീം ഖാ​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ ഐ​​​സി​​​സി മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി​​​യാ​​​ണു തീ​​​രു​​​മാ​​ന​​മെ​​​ടു​​​ത്ത​​​ത്.

വി​​​ഷ​​​യം ഐ​​​സി​​​സി​​​യി​​​ൽ അം​​​ഗ​​​ത്വ​​​മു​​​ള്ള 125 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ ​​​രി​​​ഗ​​​ണ​​​ന‍യ്ക്കു വി​​​ടാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ൾ വൈ​​​കാ​​​തെ യോ​​​ഗം ചേ​​​ർ​​​ന്ന് ഖാ​​​ന്‍റെ ഭാ​​​വി സം​​​ബ​​​ന്ധി​​​ച്ച് വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ത്തും.

ഗാ​​​സ യു​​​ദ്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​​​​തന്യാ​​​ഹു​​​വി​​​നെ​​​തി​​​രേ അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ നേ​​​തൃ​​​ത്വം ന​​​ല്കി​​​യ ഖാ​​​ൻ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് 2025 മേ​​​യ് മു​​​ത​​​ൽ അ​​​വ​​​ധി​​​യി​​​ലാ​​​ണ്.

Kerala

രോ​ഗി​യു​ടെ കാ​ൽ പു​ഴു​വ​രി​ച്ച സം​ഭ​വം; ഡോ​ക്‌ടറെ സ​സ്പെ​ൻ​ഡ് ചെയ്തു

ഉ​​​ള്ളൂ​​​ർ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ ക​​​ഴി​​​ഞ്ഞ രോ​​​ഗി​​​യു​​​ടെ കാ​​​ലി​​​ല്‍ പു​​​ഴു​​​വ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ ഡ്യൂ​​​ട്ടി ഡോ​​​ക്ട​​​റെ സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തു. ഡോ. ​​​അ​​​ഭി​​​ജി​​​ത്തി​​​നെ​​​യാ​​​ണ് സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്ത​​​ത്. ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു ശേ​​​ഷം ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​മു​​​ണ്ടാ​​​യ ഗു​​​രു​​​ത​​​ര​​​മാ​​​യ അ​​​വ​​​ഗ​​​ണ​​​ന​​​യാ​​​ണ് പു​​​ഴു​​​വ​​​രി​​​ക്കാ​​​ന്‍ ഇ​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ട്.

മു​​​റി​​​വ് കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ച്ച് വൃ​​​ത്തി​​​യാ​​​ക്കാ​​​നോ വീ​​​ണ്ടും ഡ്ര​​​സ് ചെ​​​യ്യാ​​​നോ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ര്‍ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ല്‍.
ഡി​​​എം​​​ഇ ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ന് കൈ​​​മാ​​​റി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി. ജീ​​​വ​​​ന​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ അ​​​തൃ​​​പ്ത​​​നാ​​​യ മ​​​ന്ത്രി വീ​​​ണ്ടും വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ക​​​ഴി​​​ഞ്ഞ മാ​​​സം 28ന് ​​​ആ​​​ണ് കൊ​​​ല്ലം പാ​​​രി​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​യാ​​​യ രാ​​​ജേ​​​ന്ദ്ര​​​പ്ര​​​സാ​​​ദി​​​ന് ബൈ​​​ക്ക​​​പ​​​ക​​​ട​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ​​​തും തു​​​ട​​​ര്‍​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച് ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി കാ​​​ലി​​​ല്‍ ക​​​മ്പി​​​യി​​​ട്ട​​​തും. അ​​​ഞ്ചു ദി​​​വ​​​സം തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന അദ്ദേ​​​ഹ​​​ത്തെ പി​​​ന്നീ​​​ട് വാ​​​ര്‍​ഡി​​​ലേ​​​ക്കു മാ​​​റ്റി. വാ​​​ര്‍​ഡി​​​ലെ​​​ത്തി​​​ച്ച ശേ​​​ഷ​​​മാ​​​ണ് കാ​​​ലി​​​ല്‍ പു​​​ഴു​​​വ​​​രി​​​ക്കു​​​ന്ന​​​ത് ബ​​​ന്ധു​​​ക്ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട​​​ത്.

വി​​​വ​​​രം ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രെ അ​​​റി​​​യി​​​ച്ചി​​​ട്ടും സം​​​ഭ​​​വ​​​ദി​​​വ​​​സം രാ​​​ത്രി ഏ​​​ഴു​​​വ​​​രെ ആ​​​രും തി​​​രി​​​ഞ്ഞു​​​നോ​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ബ​​​ന്ധു​​​ക്ക​​​ള്‍ ബ​​​ഹ​​​ളം​​​വ​​​ച്ച​​​തോ​​​ടെ വീ​​​ണ്ടും രാ​​​ജേ​​​ന്ദ്ര ​​​പ്ര​​​സാ​​​ദി​​​നെ ഐ​​​സി​​​യു​​​വി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ഷ​​​യം വ​​​ലി​​​യ വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക ക​​​മ്മി​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ഉ​​​ണ്ടാ​​​യ​​​തും ഡ്യൂ​​​ട്ടി ഡോ​​​ക്ട​​​റെ സ​​​സ്പെ​​​ൻഡ് ചെയ്തതും.

Kerala

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍: 16 വരെ നടപടികള്‍ തടഞ്ഞു

കൊ​​​​ച്ചി: കി​​​​ഴ​​​​ക്ക​​​​മ്പ​​​​ലം മ​​​​ല​​​​യി​​​​ടം​​​​തു​​​​രു​​​​ത്ത് പ​​​​ര്യ​​​​ത്ത് ഉ​​​​ന്ന​​​​തി​​​​യി​​​​ലെ കോ​​​​ള​​​​നി കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഹൈ​​​​ക്കോ​​​​ട​​​​തി 16 വ​​​​രെ ത​​​​ട​​​​ഞ്ഞു.

ഈ ​​​​മാ​​​​സം ഒ​​​​മ്പ​​​​തു​​​​വ​​​​രെ കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​ല്‍ ത​​​​ട​​​​ഞ്ഞു​​​​ള്ള ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് നി​​​​ല​​​​നി​​​​ല്‍ക്കെ കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ക്ക് തു​​​​ട​​​​ക്കം കു​​​​റി​​​​ക്കാ​​​​ന്‍ പെ​​​​രു​​​​മ്പാ​​​​വൂ​​​​ര്‍ മു​​​​ന്‍സി​​​​ഫ് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍ന്ന് സ​​​​ര്‍ക്കാ​​​​ര്‍ ന​​​​ല്‍കി​​​​യ ഉ​​​​പ​​​​ഹ​​​​ര്‍ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ടി.​​​​ആ​​​​ര്‍. ര​​​​വി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്.

ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ സ​​​​ര്‍ക്കാ​​​​ര്‍ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​ശ്‌​​​​ന​​​​പ​​​​രി​​​​ഹാ​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ തു​​​​ട​​​​രാ​​​​മെ​​​​ന്നും കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മ​​​​റ്റ് ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ള്‍ പെ​​​​രു​​​​മ്പാ​​​​വൂ​​​​ര്‍ മു​​​​ന്‍സി​​​​ഫ് കോ​​​​ട​​​​തി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്ക​​​​രു​​​​തെ​​​​ന്നും സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് നി​​​​ര്‍ദേ​​​​ശി​​​​ച്ചു.

 

District News

പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ വി​ത​ര​ണം നി​ർ​ത്തി​വ​ച്ചു

പാ​ണ​ത്തൂ​ർ: പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ ഇ​റ​ക്കി​യ ക​ട്ടി​ലു​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മി​ല്ല. ക​ട്ടി​ൽ വാ​ങ്ങാ​ൻ എ​ത്തി​യ വ​യോ​ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ഭ​ര​ണ​സ​മി​തി വി​ത​ര​ണം നി​ർ​ത്തി​വ​ച്ചു. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ 2025-26 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വി​ത​ര​ണം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ 45 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ട്ടി​ൽ വി​ത​ര​ണം ന​ട​ത്തു​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ​മാ​ർ മു​ഖാ​ന്ത​രം ഗു​ണ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു. ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​ല​രും വാ​ഹ​ന​വു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ക​ട്ടി​ലു​ക​ൾ പ​ഴ​കി ദ്ര​വി​ച്ച​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

തു​ട​ർ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള ആ​ർ​ട്ടി​സാ​ൻ​സ് ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ (കാ​ഡ്കോ) എ​ന്ന പൊ​തു​മേ​ഖ​ല ഏ​ജ​ൻ​സി​ക്കാ​ണ് ക​ട്ടി​ലു​ക​ൾ ഇ​റ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് കൊ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത്.

2.10 ല​ക്ഷം രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​ൻ, കൂ​ടാ​തെ ര​ണ്ടു പൊ​തു​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ പ്രോ​ക്യൂ​യ​ർ​മെ​ന്‍റ് ക​മ്മി​റ്റി നി​ല​വി​ൽ ഉ​ണ്ടാ​യി​ട്ടും സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​തെ ക​ട്ടി​ലു​ക​ൾ ഇ​റ​ക്കി​യ​ത് ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മു​ഴു​വ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ഗു​ണ​നി​ല​വാ​ര​മു​ള്ള ക​ട്ടി​ലു​ക​ൾ പി​ന്നീ​ട് വി​ത​ര​ണം ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up